ADVERTISEMENT

കണ്ണൂർ സർവകലാശാല ടൈം ടേബിൾ
∙കേന്ദ്ര സർവകലാശാലകളിലെ വിവിധ പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപ്പരീക്ഷ നടക്കുന്നത് പരിഗണിച്ച്, അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ തീയതി പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ വെബ്‌സൈറ്റിൽ.
തീയതി നീട്ടി
∙അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ 12 വരെയും പിഴയോടെ 13 വരെയും അപേക്ഷിക്കാം.

തയ്ക്വാൻഡോ സിറ്റി ലീഗ് നാളെ തുടങ്ങും
പെരിങ്ങത്തൂർ ∙ കേരള തയ്ക്വാൻഡോ അസോസിയേഷനും തയ്ക്വാൻഡോ ഫെഡറേഷൻ ഓഫ് ഇന്ത്യയും സംഘടിപ്പിക്കുന്ന സിറ്റി ലീഗ് തയ്ക്വാൻഡോ പെരിങ്ങത്തൂർ മൗണ്ട്ഗൈഡ് ഇന്റർനാഷനൽ സ്കൂളിൽ നാളെ 10ന് ഡോ.കെ.കെ.ഫൈസൽ ഉദ്ഘാടനം ചെയ്യും.സായ്, കേന്ദ്ര യുവജനക്ഷേമവകുപ്പ് എന്നിവയുടെ സഹകരണത്തിലാണ് മത്സരങ്ങൾ. കേരളത്തിൽ രണ്ടാമത്തെ മത്സരമാണ്.  പാലക്കാട് മുതൽ കാസർകോട് വരെയുള്ള 6 ജില്ലകളിലെ നൂറോളം വനിതകൾ പങ്കെടുക്കുമെന്ന് ഡോ.പി.നജിമുദ്ദീൻ, വി.സി.ഫഹദ്, സയിദ് സഹീർ, മുഹമ്മദ് അഫ്രീദ് എന്നിവർ അറിയിച്ചു.

കമ്യൂണിറ്റി റിസോഴ്സ്  പഴ്സൻമാരുടെ പരിശീലനത്തിന് തുടക്കം
കണ്ണൂർ ∙ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി റിസോഴ്സ് പഴ്സൻമാർക്കുള്ള(കൃഷി സഖി) സംസ്ഥാനതല സഹവാസ പരിശീലനം കണ്ണൂർ ശിക്ഷക് സദനിൽ ആരംഭിച്ചു. മണ്ണ് സംരക്ഷണം, ശാസ്ത്രീയ കൃഷിരീതികൾ, വിള പരിപാലനം, കീടരോഗ നിയന്ത്രണം, മൂല്യവർധനം, ഭക്ഷ്യസുരക്ഷ, ലേബലിങ്, ബ്രാൻഡിങ് തുടങ്ങിയ വിഷയങ്ങളിലാണു പരിശീലനം. ജില്ലാ പ​ഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എം.വി.ജയൻ അധ്യക്ഷത വഹിച്ചു. കർഷകതിലകം പുരസ്കാര ജേതാവ് കെ.ബിന്ദുവിനെ ആദരിച്ചു. കൃഷി വകുപ്പ് റിട്ട.അഡിഷനൽ ഡയറക്ടർ ആർ.വീണാ റാണി, പടന്നക്കാട് അഗ്രികൾചറൽ സർവകലാശാല അസി.പ്രഫസർ‌മാരായ ഡോ.രമ്യ, ‍ഡോ.വിനീത എന്നിവർ ക്ലാസെടുത്തു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർമാരായ പി.ഒ.ദീപ, കെ.രാഹുൽ, ജില്ലാ പ്രോഗ്രാം മാനേജർമാരായ ആതിര, സൈജു പത്മനാഭൻ എന്നിവർ‌ പ്രസംഗിച്ചു.

സെമിനാർ ഇന്നു മുതൽ
കണ്ണൂർ ∙ സർവകലാശാല എംഎഡ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ധർമശാലയിലെ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൽ നടത്തുന്ന മൂന്നു ദിവസത്തെ സെമിനാർ ഇന്നു തുടങ്ങും. കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രഫ.വിൻസന്റ് മാത്യു ഉദ്ഘാടനം ചെയ്യും. വകുപ്പുമേധാവി ഡോ.എം.ജയചന്ദ്രൻ അധ്യക്ഷത വഹിക്കും.

മിനി ജോബ് ഫെയർ 14നും 15നും
കണ്ണൂർ ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്റർ 14നും 15നും രാവിലെ 10 മുതൽ വിവിധ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടത്തുന്നു. ടീച്ചേഴ്സ്/ മോണ്ടിസോറി ടീച്ചേഴ്സ്, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, വെൽഡർ, ടെക്നിഷ്യൻ, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ഡ്രൈവർ, ഷോറൂം സെയിൽസ്, ഫീൽഡ് സെയിൽസ്, ഇലക്ട്രോണിക് ഡേറ്റ പ്രോസസർ എന്നീ ഒഴിവുകളുണ്ട്.0497 2707610, 6282942066.   

സൗജന്യ ഗ്ലൂക്കോമ സ്‌ക്രീനിങ് ക്യാംപ്
പരിയാരം ഗവ.ആയുർവേദ കോളജ് ആശുപത്രിയിൽ ലോക ഗ്ലൂക്കോമ വാരത്തോടനുബന്ധിച്ചു ശാലാക്യതന്ത്ര വിഭാഗത്തിനു കീഴിൽ നാളെ രാവിലെ 8 മുതൽ സൗജന്യ ഗ്ലൂക്കോമ സ്ക്രീനിങ് ക്യാംപ് നടത്തും. 0497 2801688.

റജിസ്‌ട്രേഷൻ ആരംഭിച്ചു
കേരള പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരത മിഷനും ചേർന്നു നടത്തുന്ന പത്താംതരം, ഹയർസെക്കൻഡറി തുല്യതാ കോഴ്‌സ് 2025-26 പുതിയ ബാച്ചിലേക്കു റജിസ്‌ട്രേഷൻ ആരംഭിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഴീക്കോട്, ചിറക്കൽ, വളപട്ടണം, പാപ്പിനിശ്ശേരി പഞ്ചായത്തുകളിലെ പഠിതാക്കൾക്ക് കോഴ്‌സ് ഫീസില്ല. 9495365907.

അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ∙ പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പട്ടുവത്തു പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക തസ്തികകളിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, എംസിആർടി വിഷയങ്ങളിലും ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്‌സ്, ഹിസ്റ്ററി വിഷയങ്ങളിലുമാണ് ഒഴിവ്. അപേക്ഷ ഏപ്രിൽ 15നു വൈകിട്ട് 5ന് അകം കണ്ണൂർ ഐടിഡിപി ഓഫിസിൽ സമർപ്പിക്കണം. 0497 2700357.

ആയുർവേദ കോളജ് അപേക്ഷ ക്ഷണിച്ചു
പറശ്ശിനിക്കടവ്∙ എംവിആർ ആയുർവേദ കോളജിൽ ആയുർവേദ ബിഎസ്‍സി നഴ്സിങ്, ബിഫാം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ– 9847434255.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com