തലശ്ശേരി – മാഹി ബൈപാസിൽ കാർ മറിഞ്ഞ് കത്തി; യാത്രക്കാരനെ രക്ഷിച്ചു

Mail This Article
×
മാഹി ∙ തലശ്ശേരി – മാഹി ബൈപാസിൽ മാഹിപ്പാലത്തിനു സമീപം കക്കടവ് ഭാഗത്തു കാർ ഡിവൈഡറിൽ തട്ടിമറിഞ്ഞു തീ പിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ന് ആണു സംഭവം. തലശ്ശേരിയിൽനിന്നു വടകര ഭാഗത്തേക്കു പോകുന്ന കാറാണു കത്തിയത്. കാറോടിച്ചിരുന്ന കണ്ണൂർ മാങ്ങാട്ടിടം സ്വദേശി പ്രയാഗിനെ പരുക്കുകളോടെ നാട്ടുകാർ രക്ഷപ്പെടുത്തി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വടകരയിൽനിന്ന് അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ പി.ഒ.വർഗീസിന്റെ നേതൃത്വത്തിലും മാഹി യൂണിറ്റിൽ ലീഡിങ് ഫയർമാൻ രഞ്ജിത്ത് ലാലിന്റെ നേതൃത്വത്തിലുമുള്ള സംഘം രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
English Summary:
Car fire near Mahi bridge on Thalassery-Mahi bypass resulted in injuries to the driver. The vehicle was completely destroyed by the fire, and the driver was rescued and taken to a hospital.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.