വിവാഹനിശ്ചയം കഴിഞ്ഞ് മടങ്ങിയ യുവാവ് റിഗ്ഗിൽ അപകടത്തിൽ മരിച്ചു

Mail This Article
×
പയ്യന്നൂർ/മുംബൈ ∙ വിവാഹനിശ്ചയം കഴിഞ്ഞു മടങ്ങിയ യുവാവ് മുംബൈയിലെ എണ്ണപ്പാടത്ത് റിഗ്ഗിലുണ്ടായ അപകടത്തിൽ മരിച്ചു. തെരുവിലെ അഞ്ചാരവീട്ടിൽ രാജീവന്റെയും കുഞ്ഞിമംഗലം കുതിരുമ്മലിലെ പ്രഷീജയുടെയും മകൻ രാഹുൽ രാജീവ് (29) ആണ് ജോലിക്കിടെ പൈപ്പ് തലയിൽ വീണു മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. അവധി കഴിഞ്ഞ് ഏഴിനാണ് ജോലി സ്ഥലത്തേക്കു മടങ്ങിയത്.
ജോലിക്കു കയറി തൊട്ടുപിന്നാലെയാണ് അപകടം. ഫുട്ബോൾ താരമായ രാഹുൽ സംസ്ഥാന മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. സഹോദരി രഹ്‌ന രാജീവ് (അബുദാബി). ഇന്ന് രാവിലെ 8ന് കുഞ്ഞിമംഗലത്ത് അമ്മയുടെ വീട്ടിലും 9.30ന് പയ്യന്നൂർ തെരുവിലെ വീട്ടിലും പൊതുദർശനത്തിനു ശേഷം സംസ്കാരം 10ന് തെരു ശ്മശാനത്തിൽ.
English Summary:
Rahul Rajeev, a Payyannur native, tragically died in a Mumbai oil field accident. A promising footballer, he is mourned by family and friends, with funeral arrangements announced.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.