ADVERTISEMENT

പഴയങ്ങാടി∙ കണ്ണൂർ ഭാഗത്ത് നിന്നു മംഗളൂരുലേക്ക് പോവുകയായിരുന്ന ചരക്ക് ലോറി അമിത വേഗത്തിൽ  രാമപുരം പാലത്തിന്റെ ഡിവൈഡറിലേക്ക് ഇടിച്ചു കയറി. ഇന്നലെ രാത്രി ഏഴോടെയാണ്  അപകടം. ചരക്ക് ഇറക്കി പോകുന്ന ലോറിയാണ് അപകടത്തിൽപെട്ടത്.  ലോറി ഒരു ഭാഗത്തേക്ക് ചെരിഞ്ഞ നിലയിലാണ്. ഡ്രൈവർ മാത്രമാണ് ലോറിയിൽ  ഉണ്ടായത്. 

രാമപുരം പഴയ പാലത്തിന്റെയും പുതിയ പാലത്തിന്റെയും മധ്യത്തിലുളള ഡിവൈഡറിലാണ് ലോറി ഇടിച്ച് കയറിയത്.  വിവരമറിഞ്ഞ് പഴയങ്ങാടി പൊലീസ്, നാട്ടുകാർ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടസമയത്ത്  പുതിയ പാലത്തിലൂടെ വാഹനങ്ങൾ കടന്നുവരാത്തത് ഭാഗ്യമായി. ഡിവൈഡർ ഭാഗികമായി തകർന്നിട്ടുണ്ട്.പാലത്തിൽ വെളിച്ചം ഇല്ലാത്തതും  സിഗ്നൽ സംവിധാനം ഇല്ലാത്തതും   അപകടങ്ങൾക്കു  കാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു.

English Summary:

Ramaapuram bridge lorry accident resulted in damage to the bridge divider after a goods lorry veered off course. The incident, which occurred near Kannur, is raising concerns about safety measures on the bridge.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com