കണ്ണൂർ ജില്ലയിൽ ഇന്ന് (13-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി മുടങ്ങും : ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5വരെ തണ്ടനാട്ടുപൊയിൽ, വപ്പിരിചാൽ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും.
ഏച്ചൂർ∙ ചാപ്പ, കാനിച്ചേരി, കാനിച്ചേരി പള്ളി, ഇടയിൽപീടിക ട്രാൻസ്ഫോമർ പരിധി, ജയൻ പീടിക ട്രാൻസ്ഫോമർ പരിധി 9–5
∙ മയ്യിൽ പെരുവങ്ങൂർ, വേളം വായനശാല, ചെക്കിക്കടവ്, പെരുവങ്ങൂർ ക്ലസ്റ്റർ, ചകിരി കമ്പനി, കണ്ടക്കൈ, കണ്ടക്കൈ ബാലവാടി, കണ്ടക്കൈകടവ്, ഗുഹാറോഡ്, ചാലങ്ങോട്, കിളിയളം, ഒറപ്പട്, അറാക്കാവ്, മുല്ലക്കൊട്കടവ്, മുല്ലക്കൊട്, മാനവീയം, കരക്കണ്ടം, ഗോപാലൻപീടിക, മദീന, പൊയ്യൂറോഡ്, പാറത്തോട്, മേച്ചേരി, ഓൾഡ് ഹോസ്പിറ്റൽ, കവിളിയോട്ട്ചാൽ, ചെക്യാട്ട്, പപ്പാസ് എന്നീ ട്രാൻസ്ഫോമർ പരിധി 8.00–5.00.
ഡയാലിസിസ് ടെക്നിഷ്യൻ, ഫാർമസിസ്റ്റ്, അറ്റൻഡർ ഒഴിവ്
പഴയങ്ങാടി∙ താലൂക്കാശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് ഡയാലിസിസ് ടെക്നിഷ്യൻ, ഫാർമസിസ്റ്റ്, അറ്റൻഡർ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ടെക്നിഷ്യൻ ഒഴിവ് 5, യോഗ്യത അംഗീകൃത സർവകലാശാലകളിൽ നിന്ന് ഡയാലിസിസ് ടെക്നോളജി കോഴ്സ് പാസായിരിക്കണം. പ്രായം (18നും 36നും ഇടയിൽ ),ഫാർമസിസ്റ്റ് ഒഴിവ് 1, യോഗ്യത.ഡിഫാം, അറ്റൻഡർ ഒഴിവ് 3, യോഗ്യത എസ്എസ്എൽസി. ഉദ്യോഗാർഥികൾ 15ന് രാവിലെ 9ന് പഴയങ്ങാടി താലൂക്കാശുപത്രി സൂപ്രണ്ട് ഓഫിസിൽ എത്തണം.
അപേക്ഷ ക്ഷണിച്ചു
ചെറുപുഴ∙നവപുരം മതാതീത ദേവാലയത്തിൽ ഏപ്രിൽ 19 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് നൽകുന്ന കേരളനൃത്തശ്രീ, കേരളസംഗീതശ്രീ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. നൃത്ത,സംഗീത അവതരണ രംഗത്തു 10വർഷം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.ശാസ്ത്രീയ നൃത്താവതരണത്തിന്റെയോ ശാസ്ത്രീയ സംഗീതാവതരണത്തിന്റെയോ 15 മിനിറ്റിൽ കവിയാത്ത വിഡിയോകളും മത്സരാർഥികളുടെ വിലാസവും ഫോൺ നമ്പറും ബയോഡേറ്റയും 8606784237 എന്ന വാട്സാപ് നമ്പറിൽ 25 നുള്ളിൽ അയയ്ക്കണം.ഫോൺ:9447650249.
ജോലി ഒഴിവ്
മാതമംഗലം∙ എരമം കുറ്റൂർ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികയിൽ നിലവിലുള്ള ഒഴിവുണ്ട്. വിദ്യാഭ്യാസ യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി 21ന് 11ന് പഞ്ചായത്ത് ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം