ADVERTISEMENT

മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സമ്മർ ഷെഡ്യൂളിൽ ഉൾപ്പെടുത്തി എയർ ഇന്ത്യ എക്‌സ്പ്രസ് മുംബൈയിലേക്ക് സർവീസുകൾ തുടങ്ങും. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. ഏപ്രിൽ 1 മുതലാണ് സർവീസ് തുടങ്ങുന്നത്. രാത്രി 10.30ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് 12.20ന് കണ്ണൂരിലെത്തും. തിരികെ പുലർച്ചെ 1.20ന് പുറപ്പെടുന്ന വിമാനം 3.10ന് മുംബൈയിലെത്തും. ഇൻഡിഗോ കണ്ണൂർ-മുംബൈ സെക്ടറിലെ സർവീസ് സമ്മർ ഷെഡ്യൂളിൽ പ്രതിദിനമാക്കി ഉയർത്തും. നിലവിൽ ആഴ്ചയിൽ നാലു ദിവസമാണ് ഇൻഡിഗോയുടെ മുംബൈ സർവീസ്.

യാത്രക്കാരുടെ വർധന കണക്കിലെടുത്ത് ഇൻഡിഗോ ഡൽഹി, അബുദാബി സർവീസുകളിൽ സീറ്റുകൾ വർധിപ്പിക്കാനും തീരുമാനിച്ചു. ഇതനുസരിച്ച് എയർബസ് എ321 വിമാനമാണ് ഇനി സർവീസുകൾക്ക് ഉപയോഗിക്കുക. ഏപ്രിൽ അവസാനത്തോടെ പുതിയ രാജ്യാന്തര സർവീസ് തുടങ്ങാനും ഇൻഡിഗോയ്ക്ക് പദ്ധതിയുണ്ട്. മേയ് മാസത്തിൽ ബെംഗളൂരുവിലേക്ക് ഒരു അധിക സർവീസും ഇൻഡിഗോ തുടങ്ങും.

മാർച്ച് 26 മുതൽ നിലവിൽ വരുന്ന സമ്മർ ഷെഡ്യൂളിൽ കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പ്രതിവാരം 17 സർവീസുകളും ഷാർജ, ദോഹ എന്നിവിടങ്ങളിലേക്ക് 12 സർവീസുകളുമുണ്ടാകും. ദുബായിലേക്ക് ആഴ്ചയിൽ എട്ടു സർവീസും മസ്‌കത്തിലേക്ക് ഏഴു സർവീസും നടത്തും. ജിദ്ദ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്ക് പ്രതിവാരം രണ്ടു സർവീസുകളും റാസൽഖൈമ ,ദമാം എന്നിവിടങ്ങളിലേക്ക് മൂന്നു സർവീസുകളുമുണ്ടാകും.

ആഭ്യന്തര സെക്ടറിൽ ബെംഗളൂരു, ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് പ്രതിദിന സർവീസുകളുണ്ട്. മുംബൈയിലേക്ക് ആഴ്ചയിൽ 11 സർവീസുകളുണ്ടാകും. തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ രണ്ട് നേരിട്ടുള്ള സർവീസുകളും കൊച്ചി വഴിയുള്ള പ്രതിദിന സർവീസുമുണ്ട്.

English Summary:

Kannur to Mumbai flights are expanding with Air India Express adding a new route. IndiGo will also increase its frequency from four to seven flights a week.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com