കണ്ണൂർ ജില്ലയിൽ ഇന്ന് (12-04-2025); അറിയാൻ, ഓർക്കാൻ

Mail This Article
അങ്കണവാടി ഹെൽപർ
കണ്ണൂർ∙ കണ്ണൂർ കോർപറേഷൻ ചേലോറ സോണൽ സെന്റർ നമ്പർ 56 വലിയകുണ്ട് കോളനി അങ്കണവാടിയിൽ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററിലേക്ക് വർക്കർ ആൻഡ് ഹെൽപർ തസ്തികയിലേക്ക് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 24 വരെ സ്വീകരിക്കും. 0497 2852100.
ആയുർവേദ മെഡിക്കൽ ക്യാംപ് നടത്തി
നെല്ലിക്കുറ്റി ∙ കേരളോദയ വായനശാല നെല്ലിക്കുറ്റി, ഗവ. ആയുർവേദ ആശുപത്രി അരീക്കമല, ഏരുവേശി പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ ആരോഗ്യ ബോധവൽക്കരണ സെമിനാറും മെഡിക്കൽ ക്യാംപും പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്ഥിരസമിതി ചെയർപഴ്സൻ പൗളിൻ കാവനാടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സോജൻ കാരാമയിൽ, പഞ്ചായത്ത് അംഗം ഷീജ ഷിബു, ഡോ.മുംതാസ്, ഡോ.പി.വി.സലിം, ടോമി ചാമക്കാല, സാവിയോ ഇടയാടി എന്നിവർ പ്രസംഗിച്ചു.