ADVERTISEMENT

ശ്രീകണ്ഠപുരം∙ കൊയ്യത്ത് 12ന് രാത്രി കുട്ടികളുമായി ഒരു വിവാഹത്തിന് പോകവേ കൊയ്യം മർക്കസിന്റെ സ്കൂൾ ബസ് മറിഞ്ഞ സംഭവത്തിൽ 14 പേർ ചികിത്സയിൽ തുടരുന്നു.    11 പേർ കണ്ണൂർ എകെജി ആശുപത്രിയിലും, 3 പേർ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. എകെജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ റാഷിദ്,  അൻസിൽഷാ, മഷ്‌ഹൂദ് എന്നിവർ ഐസിയുവിലാണ്.

ഫാമിൽ, സഫ്‌വാൻ, ജുനൈദ് എന്നിവരാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ചികിത്സയിൽ ഉള്ളവരിൽ ഒരുകുട്ടി മാത്രമാണ് കണ്ണൂർ ജില്ലയിൽ നിന്നുള്ളത്. മറ്റുള്ളവർ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ്. കൊയ്യം മർക്കസ് അധികൃതരും ആശുപത്രിയിൽ തന്നെയുണ്ട്.  ചികിത്സയിൽ കഴിയുന്ന കുട്ടികളെല്ലാവരും അപകടനില തരണം ചെയ്തിട്ടുണ്ട്.

English Summary:

Koyath School Bus Accident leaves fourteen children hospitalized after a crash on the night of the 12th. The Koyyam Markaz school bus was carrying students to a wedding when the accident occurred.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com