ADVERTISEMENT

വൈദ്യുതി മുടങ്ങും
താഴെ ചൊവ്വ അൽറാഹ, കെപി ടവർ, താഴെ ചൊവ്വ, സെക്യൂറ മാൾ, ഷോപ്രിക്സ്, ആപ്പേ ട്രാൻസ്ഫോമർ പരിധി 9.00– 1.00.

ഗതാഗതം തടസ്സപ്പെടും
കിഴുത്തള്ളി റോഡിൽ സ്ഥിതി ചെയ്യുന്ന 1101 നമ്പർ റെയിൽവേ അടിപ്പാതയിൽ 21 വരെ ഗതാഗതം നിരോധിച്ചതായി അധികൃതർ അറിയിച്ചു.

റജിസ്ട്രേഷൻ ആരംഭിച്ചു
അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്ക്, പാലയാട് നെട്ടൂർ ടെക്‌നിക്കൽ ട്രെയ്നിങ് ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ ഐഒടി, റോബട്ടിക്‌സ്, ബേസിക്‌സ് ഓഫ് ഇലക്ട്രിസിറ്റി, ബേസിക്‌സ് ഓഫ് ഇലക്ട്രോണിക്‌സ്, സിഎഡി/സിഎഎം എന്നീ വിഷയങ്ങളിൽ പരിശീലന പരിപാടി നടത്തുന്നു. ഫോൺ: 9846514781, 9495999712.

ഗേറ്റ് അടച്ചിടും
എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ 237ാം നമ്പർ ലവൽക്രോസ് നാളെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ അടച്ചിടുമെന്നു റെയിൽവേ അധികൃതർ അറിയിച്ചു. വാഹനങ്ങൾ എൻഎച്ച് - ബീച്ച് (ബീച്ച് ഗേറ്റ്) വഴി പോകണം.

നിയമനം
∙ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് തസ്തികയിലേക്കു ഭിന്നശേഷിക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി/തത്തുല്യമോ കെജിടിഇ മലയാളം, ഇംഗ്ലിഷ്, കംപ്യൂട്ടർ വേഡ് പ്രോസസിങ് എന്നിവയിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റോ തത്തുല്യമായ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. 18നും 41നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ മേയ് 7ന് അകം റജിസ്റ്റർ ചെയ്യണം.

∙ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് ll തസ്തികയിൽ എസ്ടി വിഭാഗക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കേരള കാർഷിക സർവകലാശാലാ അഗ്രികൾചറൽ ആൻഡ് റൂറൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം.  ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മേയ് 5ന് അകം റജിസ്റ്റർ ചെയ്യണം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com