റോഡിൽ കുഴി; യാത്രക്കാർ ദുരിതത്തിൽ

Mail This Article
×
ചെറുപുഴ ∙കരോക്കാട്-സബ് ട്രഷറി റോഡിൽ രൂപപ്പെട്ട കുഴി വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു. റോഡിൽ ഗർത്തം രൂപപ്പെട്ടതു പെൻഷൻ വാങ്ങാനെത്തുന്ന വയോജനങ്ങളെ ഉൾപ്പെടെ ഏറെ ദുരിതത്തിലാക്കുന്നു.റോഡിനു വീതി കുറഞ്ഞതിനാൽ വാഹനങ്ങൾക്കു കുഴിയിൽ വീഴാതെ കടന്നുപോകാനാവില്ല. ചെറുപുഴ സഹകരണാശുപത്രിയിലേക്കു പോകുന്നതും ഈ റോഡിലൂടെയാണ്.വീതി കുറഞ്ഞ റോഡിന്റെ ഒരുവശം ജലജീവ മിഷൻ പദ്ധതിയുടെ പൈപ്പിടാനായി പൊളിക്കുകയും ചെയ്തതോടെ കാൽനടയാത്രക്കാർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. കാലവർഷത്തിനു മുൻപു റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
English Summary:
Cherupuzha road damage is causing significant hardship. Potholes, worsened by ongoing Jal Jeevan Mission work, endanger residents and require immediate attention.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.