കെ.സുധാകരനെ മാറ്റിയതിൽ പ്രതിഷേധം; മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റിയിൽ കൂട്ടരാജി പ്രഖ്യാപനം

Mail This Article
×
മുഴപ്പിലങ്ങാട് ∙ കെ.സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി കൂട്ടരാജി പ്രഖ്യാപിച്ചു. മണ്ഡലം കമ്മിറ്റി യോഗം നടന്നുകൊണ്ടിരിക്കെയാണ് കെ.സുധാകരനെ മാറ്റിയ വാർത്തവന്നത്. പിന്നാലെ കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിക്കുകയായിരുന്നു.
യോഗത്തിൽ എൻ.പി.ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. ധർമ്മടം ബ്ലോക്ക് പ്രസിഡന്റ് കെ.വി.ജയരാജൻ, ബ്ലോക്ക് ഭാരവാഹികളായ സി.ദാസൻ, കെ.സുരേഷ്, എ.ദിനേശൻ, സി.എം.അജിത്ത് കുമാർ, പി.ഗംഗാധരൻ, പി.കെ.വിജയൻ, ഇ.കെ.രേഖ, മഹിളാ കോൺഗ്രസ് ധർമ്മടം ബ്ലോക്ക് പ്രസിഡന്റ് ബീന വട്ടക്കണ്ടി, സേവാദൾ ധർമ്മടം നിയോജക മണ്ഡലം പ്രസിഡണ്ട് ആർ.മഹാദേവൻ എന്നിവർ പങ്കെടുത്തു.
English Summary:
Mass resignation of Muzhappilangad Mandal Congress Committee protesting K. Sudhakaran's removal as KPCC President. The committee resigned en masse following the announcement.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.