ഐസ് പ്ലാന്റിൽ അമോണിയ ഗ്യാസ് ചോർന്നു; കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Mail This Article
×
കണ്ണൂർ ∙ ആയിക്കര മേഡൺ ഐസ് പ്ലാന്റിൽ അമോണിയ ഗ്യാസ് ചോർന്നതിനെത്തുടർന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വ്യാഴം രാവിലെ 5 മണിയോടെയാണ് ചോർച്ചയുണ്ടായത്. ഗ്യാസ് പരിസരം മുഴുവൻ വ്യാപിച്ചു. അഗ്നിരക്ഷാ സേന എത്തി രണ്ട് മണിക്കൂറു നേരത്തെ പരിശ്രമത്തിനൊടുവിലാണ് ചോർച്ച അടച്ചത്. ഐസ് പ്ലാന്റിനോട് ചേർന്നു താമസിക്കുന്ന അഞ്ചോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

English Summary:
Kannur ammonia leak, ammonia gas leak
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.