ഡെങ്കിപ്പനി: ചെറുപുഴയിൽ കരുതൽ നടപടികൾ

Mail This Article
ചെറുപുഴ ∙ ചെറുപുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത ചുണ്ട പുഴയോരത്തും, തിരുമേനിയിലും ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി.ഒരാഴ്ചയ്ക്കിടെ ചുണ്ടയിൽ 2 പേർക്കും തിരുമേനിയിൽ 2 പേർക്കുമാണ് ഡെങ്കിപ്പനി സ്ഥിരികരിച്ചത്. പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ചെറുപുഴ പഞ്ചായത്തിന്റെയും നേതൃത്വതിൽ തളിപ്പറമ്പ് ഡിവിസി യൂണിറ്റിന്റെ സഹകരണത്തോടെ കൊതുക് നശീകരണത്തിനായി ഫോഗിങ് നടത്തി. കൊതുക് കൂത്താടി പരിശോധന, ഹെൽത്ത് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനം, കൊതുക് ഉറവിട നശികരണം എന്നിവ നടത്തി.
റബർത്തോട്ടങ്ങൾ, കമുകിൻ തോട്ടങ്ങൾ എന്നിവിടങ്ങളിൽ കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണമെന്നും വെള്ളം കെട്ടിക്കിടക്കുന്ന ഇൻഡോർ പ്ലാന്റുകൾ, ഫ്രിജ്, പാത്രങ്ങൾ എന്നിവ ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കണം. വ്യക്തിഗത സംരക്ഷണം ഓരോരുത്തരും ഉറപ്പ് വരുത്തണമെന്നു പുളിങ്ങോം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അരുൺ അഭിലാഷ് പറഞ്ഞു. ആരോഗ്യപ്രവർത്തകർ, ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ യോഗം വെള്ളിയാഴ്ച 11.30ന് പഞ്ചായത്ത് ഹാളിൽ നടക്കുമെന്നു പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടർ അറിയിച്ചു.