കണ്ണൂർ ജില്ലയിൽ ഇന്ന് (10-05-2025); അറിയാൻ, ഓർക്കാൻ

Mail This Article
ഗെസ്റ്റ് അധ്യാപക അഭിമുഖം
തലശ്ശേരി ∙ പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളജിൽ അറബിക്, ഇംഗ്ലിഷ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 23ന് 10ന് അറബിക് യുജി, പിജി വിഭാഗത്തിലേക്കും 10.30ന് അഫ്സൽ ഉലമ പ്രിലിമിനറി വിഭാഗത്തിലേക്കും 11ന് ഇംഗ്ലിഷ് വിഭാഗത്തിലുമുള്ള അഭിമുഖം കോളജിൽ നടക്കും. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ റജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർഥികൾ അഭിമുഖത്തിനെത്തണം. 9446650834, 9947138706
മീറ്റർ റീഡർമാർവഴി വൈദ്യുതി ബിൽ അടയ്ക്കാം
പയ്യന്നൂർ ∙ വൈദ്യുതി റീഡിങ്ങിനെത്തുന്ന മീറ്റർ റീഡർമാർ വഴി വൈദ്യുതി ബിൽ അടയ്ക്കാൻ സൗകര്യമൊരുക്കിയതായി പയ്യന്നൂർ കെഎസ്ഇബി അധികൃതർ അറിയിച്ചു. ഡെബിറ്റ് കാർഡ്, യുപിഐ സംവിധാനങ്ങൾ വഴി തൽസമയം ബില്ലടയ്ക്കാം.
കൺട്രോൾ റൂം തുറന്നു
പയ്യന്നൂർ ∙ താലൂക്ക് ഓഫിസിൽ അടിയന്തര കൺട്രോൾ റൂം തുറന്നു. ഫോൺ 04985298150.
മ്യൂസിക് ഫെസ്റ്റ്മെഗാ ഫൈനൽ നാളെ
പയ്യന്നൂർ ∙ ദൃശ്യയുടെ 40ാം വാർഷികത്തോടനുബന്ധിച്ചു നടത്തുന്ന ദൃശ്യ മ്യൂസിക് ഫെസ്റ്റ് മെഗാ ഫൈനൽ നാളെ 5.30നു ഗാന്ധി പാർക്കിൽ നടക്കുമെന്നു ഭാരവാഹികളായ കെ.വി.ഗണേശൻ, കെ.ശിവകുമാർ, കെ.കമലാക്ഷൻ, സി.വി.രാജു, പി.വി.ലക്ഷ്മണൻ നായർ, എം.ചന്ദ്രൻ, സി.വൈശാഖ് എന്നിവർ അറിയിച്ചു. ആദ്യ മൂന്നു സ്ഥാനക്കാർക്ക് 25000 രൂപ, 15000 രൂപ, 10000 രൂപ എന്നിങ്ങനെയാണു സമ്മാനത്തുക. ഫൈനൽ ടി.ഐ.മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
അധ്യാപ– പൂർവവിദ്യാർഥി മെഗാസംഗമം 18ന്
കല്യാശ്ശേരി ∙ കെ.പി.ആർ.ഗോപാലൻ സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മുൻകാല അധ്യാപകരുടെയും പൂർവവിദ്യാർഥികളുടെ മെഗാസംഗമം 18ന് 9ന് നടക്കും. 1960 ആദ്യ എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികളെയും മുതിർന്ന അധ്യാപകരെയും ആദരിക്കും. 2010 വരെയുള്ള പൂർവവിദ്യാർഥികൾക്കു സംഗമത്തിൽ പങ്കെടുക്കാം. 1960–70 ബാച്ചിലെ പൂർവവിദ്യാർഥികളുടെ പ്രത്യേക യോഗം നാളെ 4.30ന് സ്കൂൾ ഹാളിൽ ചേരും.
സർട്ടിഫിക്കറ്റുകളുടെ പരിശോധന
തലശ്ശേരി∙ കെ.ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് യോഗ്യത സർട്ടിഫിക്കറ്റുകളുടെ പരിശോധന ഡിഇഒ ഓഫിസിൽ നടക്കും. 13ന് സിഎടി 1,2. 14ന് സിഎടി 3, 15ന് സിഎടി 4. മറ്റ് ദിവസങ്ങളിൽ വെരിഫിക്കേഷൻ നടത്തുന്നതല്ല. സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകുന്നവർ കെ ടെറ്റ് ഹാൾ ടിക്കറ്റ്, മാർക്ക് പ്രിന്റ് ഒട്ട്, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അനുബന്ധ മാർക്ക് ലിസ്റ്റുകളും കൊണ്ടുവരണം.
ഇടപാടുകൾ മുടങ്ങും
തലശ്ശേരി ∙ പെൻഷൻ പേയ്മെന്റ് സബ് ട്രഷറിയിലെ കൗണ്ടർ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ 12,13 തീയതികളിൽ ഇടപാടുകൾ ഉണ്ടാവില്ലെന്ന് സബ് ട്രഷറി ഓഫിസർ അറിയിച്ചു. ട്രഷറി സേവിങ്സ് ബാങ്ക് ഇടപാടുകൾ തൊട്ടടുത്തുള്ള തലശ്ശേരി സബ് ട്രഷറിയിൽ നടത്താവുന്നതാണ്.
എം ഫോർ മാരി സൗജന്യ റജിസ്ട്രേഷൻ ക്യാംപ് ഇന്ന്
തലശ്ശേരി ∙ യുവതീ യുവാക്കൾക്കു മികച്ച ജീവിതപങ്കാളിയെ കണ്ടെത്താൻ കേരളത്തിലെ ഏറ്റവും വലിയ മാട്രിമോണിയൽ വെബ്സൈറ്റായ എം ഫോർ മാരിയിൽ റജിസ്റ്റർ ചെയ്യാൻ അവസരം. തലശ്ശേരി ഫയർ സ്റ്റേഷന് എതിർവശത്തുള്ള സഹാല കോംപ്ലക്സിലെ മലയാള മനോരമ സബ് ഓഫിസിൽ ഇന്ന് 10 മുതൽ 5 വരെയാണു ക്യാംപ്. റജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഫോട്ടോ, ഗ്രഹനില (ആവശ്യമെങ്കിൽ), വിശദമായ ബയോഡേറ്റ എന്നിവ സഹിതം എത്തണം.
എല്ലാ മതവിഭാഗത്തിലുള്ളവർക്കും റജിസ്റ്റർ ചെയ്യാം. പുതിയ പ്രൊഫൈൽ റജിസ്റ്റർ ചെയ്യുക, നിലവിലുള്ളതു പുതുക്കുക എന്നിവയ്ക്കു പുറമേ, 3 മാസം മുതൽ ഒരുവർഷം വരെയുള്ള കാലാവധിയിൽ യോജ്യമായ പ്രീമിയം പാക്കേജുകൾ തിരഞ്ഞെടുത്തു പണമടയ്ക്കാനുള്ള സൗകര്യവുമുണ്ടാകും. ഉയർന്ന പാക്കേജ് എടുക്കുന്നവർക്ക് ഇളവും ലഭിക്കും. 9074 556 559
വൈദ്യുതി മുടക്കം
മയ്യിൽ∙ പാലത്തുംകര ട്രാൻസ്ഫോമർ പരിധി 9.00–2.00.
കൊളച്ചേരി∙ ആലുംകുണ്ട് ട്രാൻസ്ഫോമർ പരിധി 8.00–5.00.