വീണ്ടും ഒന്നാം റാങ്ക്; എസ്എസ്എൽസി വിജയശതമാനത്തിൽ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് കണ്ണൂർ

Mail This Article
കണ്ണൂർ∙ എസ്എസ്എൽസി പരീക്ഷയിൽ കഴിഞ്ഞ വർഷം കൈവിട്ടു പോയ ഒന്നാം സ്ഥാനം പകിട്ടോടെ തിരിച്ചുപിടിച്ച് കണ്ണൂർ. 2021 മുതൽ തുടർച്ചയായ 3 വർഷം എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാനത്തു വിജയശതമാനത്തിൽ ഒന്നാം സ്ഥാനം കണ്ണൂരിന്റെ കുത്തകയായിരുന്നു. എന്നാൽ കഴിഞ്ഞവർഷം രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇത്തവണ 99.87 ശതമാനം പേരും വിജയിച്ചതോടെ വിജയശതമാനത്തിൽ സംസ്ഥാനത്ത് കണ്ണൂർ വീണ്ടും ഒന്നാം സ്ഥാനത്തെത്തി.
ജില്ലയുടെ നേട്ടം ഒറ്റനോട്ടത്തിൽ
∙ വിജയശതമാനം 99.87
∙ പരീക്ഷ എഴുതിയത്: 35,377 വിദ്യാർഥികൾ (ആൺ: 18,045, പെൺ: 17,332)
∙ തുടർ പഠനത്തിന് യോഗ്യത നേടിയവർ: 3533 1(ആൺ: 18,015, പെൺ: 17,316)
∙ ഉപരിപഠന യോഗ്യത നേടാത്തവർ: 46
വിദ്യാഭ്യാസ ജില്ലകളുടെ പ്രകടനം
വിജയശതമാനം ഫുൾ എ പ്ലസ്
കണ്ണൂർ 99.91 1181
തലശ്ശേരി 99.85 2361
തളിപ്പറമ്പ് 99.86 2455
ജില്ലയുടെ വിജയ ശതമാനം ഇങ്ങനെ
2021- 99.85
2022- 99.76
2023- 99.94
2024- 99.87
2025- 99.87
മുഴുവൻ എ പ്ലസിൽ കുറവ്
ഈ വർഷം: 5997 (പെൺകുട്ടികൾ – 3992, ആൺകുട്ടികൾ – 2005)
കഴിഞ്ഞ വർഷം: 6794 (പെൺകുട്ടികൾ – 4454, ആൺകുട്ടികൾ – 2340)