ADVERTISEMENT

ഇരിട്ടി ∙ സ്കൂളിൽ കൂട്ടുകൂടിനടന്ന് ഒരുമിനിറ്റ് പോലും നഷ്ടമായില്ല; പേരട്ട സെന്റ് ജോസഫ്സ് സ്കൂളിൽ എസ്എസ്‍എൽസി പരീക്ഷയെഴുതിയ ഏക വിദ്യാർഥിനി അലിന്റീനയ്ക്ക് 4 എ പ്ലസോടെ മികച്ച വിജയം. കോവിഡ് കാലത്ത് ഓരോരുത്തരായി സ്കൂൾ മാറിയതോടെ സഹപാഠികൾ കുറഞ്ഞു. ഏക സഹപാഠിയും 9–ാം ക്ലാസ് കഴിഞ്ഞപ്പോൾ സ്കൂൾ മാറിയതോടെ 10–ാം ക്ലാസിൽ അലന്റീന ഒറ്റയ്ക്കായി. അധ്യാപകർ മാറിമാറി ക്ലാസെടുത്ത് മടങ്ങുമ്പോൾ ഇടവേളകളിൽ ഒന്നു സംസാരിക്കാൻ പോലും കൂട്ടുകാർ ഉണ്ടായിരുന്നില്ല. ടി.ജെ.ജയിംസിന്റെയും കെ.എം.ഷിൻസിയുടെയും മകളാണ് അലിന്റീന. അടുത്ത വർഷം എസ്എസ്എൽസിക്ക് 19 കുട്ടികൾ ഉണ്ടെന്നു പ്രിൻസിപ്പൽ സിസ്റ്റർ ടെക്സി മാത്യു പറഞ്ഞു.

English Summary:

Alanteena's solitary study led to exceptional SSLC results. Despite studying alone at Peratta St. Joseph's School in Iritty due to the impact of COVID-19, she achieved 4 A+ grades.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com