ADVERTISEMENT

പാനൂർ ∙  മൊകേരി മുത്താറിപ്പീടികയിൽ രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തെ തകർന്ന ശുദ്ധജല വിതരണ പൈപ്പ് നന്നാക്കി. പൈപ്പ് തകർന്ന് സദാസമയം വെള്ളം റോഡിലേക്ക് ഒഴുകുകയായിരുന്നു. വെള്ളം പാഴാകുന്നതും റോഡിലെ അപകടാവസ്ഥയും കഴിഞ്ഞ ദിവസം മലയാള മനോരമ വാർത്തയാക്കിയിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ട അധികൃതർ നടപടി തുടങ്ങി.  പൊട്ടിയ പൈപ്പുകൾ നന്നാക്കി മാറ്റി സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചു. ഇന്നു മുതൽ സുഗമമായി ജലവിതരണം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

English Summary:

Freshwater pipeline repair in Panoor's Mokeri Mutharipeedika area has been completed following reports of water wastage and road hazards. The damaged pipeline near Rajeev Gandhi Memorial Higher Secondary School has been repaired, and normal water supply is expected to resume.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com