ADVERTISEMENT

കണ്ണൂർ ∙ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് 100 ട്രിപ്പുകള്‍ ഒരുക്കി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍. സംസ്ഥാനത്തെ എല്ലാ കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നിന്നും പ്രത്യേക സർവീസുകളുണ്ടാകും. കണ്ണൂര്‍ യൂണിറ്റില്‍ നിന്നും കൊട്ടിയൂരിലേക്ക് സ്‌പെഷല്‍ തീര്‍ഥാടക പാക്കേജുകളും നടത്തുന്നുണ്ട്. രാവിലെ 6.30ന് കണ്ണൂരില്‍ നിന്ന് ആരംഭിച്ച് മമ്മാനിക്കുന്ന് മഹാദേവി ക്ഷേത്രം, മൃദംഗശൈലേശ്വരി ക്ഷേത്രം, പുരളിമല മുത്തപ്പ ക്ഷേത്രം, കൊട്ടിയൂര്‍ മഹാദേവക്ഷേത്രം എന്നിവ ദര്‍ശിച്ച് രാത്രി 8ന് കണ്ണൂരില്‍ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്.

സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരാള്‍ക്ക് 490 രൂപയാണ് ചാര്‍ജ്. ജൂലൈ 14, 18, 21, 24 തീയതികളില്‍ ഷെഡ്യൂള്‍ ട്രിപ്പുകളും കുടുംബശ്രീ യൂണിറ്റുകള്‍ക്കും മറ്റു സംഘടനകള്‍ക്കും സ്‌പെഷല്‍ ട്രിപ്പുകളും ക്രമീകരിക്കും. വിവരങ്ങൾക്ക് ഫോണ്‍: 9497007857, 9895859721.

English Summary:

Kottiyoor Vysakha Mahotsavam pilgrimage tours are now available via KSRTC. The budget-friendly packages include visits to several significant temples and are available on select dates in July.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com