കാറ്റും മഴയും: മരം വീണ് വൈദ്യുതലൈനുകൾ തകർന്നു; ഗതാഗതം തടസ്സപ്പെട്ടു

Mail This Article
×
ശ്രീകണ്ഠപുരം, ഇരിക്കൂർ ∙ കാറ്റിലും മഴയിലും മരങ്ങൾ പൊട്ടി വീണു. ശ്രീകണ്ഠപുരത്തിനടുത്തു തൃക്കടമ്പിൽ സംസ്ഥാനപാതയിലേക്ക് മരം പൊട്ടി വീണു വൈദ്യുതലൈൻ തകർന്നു. മണിക്കൂറുകളോളം വാഹനഗതാഗതം നിലച്ചു. പരിപ്പായി അണക്കെട്ടിനു സമീപം ലൈനിൽ മരം വീണു. കൊയ്യം ഹൈസ്കൂൾ ജംക്‌ഷൻ പാറക്കാടി ലൈനിൽ മരം വീണു വൈദ്യുതി മുടങ്ങി.

കനത്തമഴയിൽ ശ്രീകണ്ഠപുരം-മയ്യിൽ റോഡിൽ അഡൂർ വളവിൽ മൺതിട്ടയും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞു വീണു ഗതാഗതം നിലച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. 25 അടിയിലേറെ ഉയരവും 20 അടി വീതിയുമുള്ള മൺതിട്ടയും കൂറ്റൻ മരങ്ങളും ഉൾപ്പെടെ റോഡിലേക്കു പതിക്കുകയായിരുന്നു.മരം വീണു വൈദ്യുത തൂണും ലൈനും തകർന്നു. ഒരു മണിക്കൂറോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
English Summary:
Heavy rain and strong winds caused widespread damage in Sreekandapuram and Irikkur. Landslides and fallen trees blocked roads, causing traffic disruptions and power outages across the region.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.