ADVERTISEMENT

മഞ്ചേശ്വരം∙ സംസ്ഥാനത്ത് ബിരുദ, ബിരുദാനന്തര ക്ലാസുകൾ ജൂൺ ഒന്നിനു തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് മന്തി കെ.ടി.ജലീൽ പറഞ്ഞു. ഗോവിന്ദ പൈ മെമ്മോറിയൽ ഗവ.കോളജിൽ നിർമിച്ച ജൂബിലി മെമ്മോറിയൽ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മഞ്ചേശ്വരം മേഖലയുടെ വിദ്യാഭ്യാസ വികസനം ലക്ഷ്യമാക്കി പൈവളികെ ഐടിഐ യാഥാർഥ്യമാക്കാൻ നടപടി സ്വീകരിക്കും. 

ഗോവിന്ദപൈ കോളജിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചതോടെ നിലവിലുള്ള ബിരുദ കോഴ്സുകൾക്കനുസൃതമായി ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്നും മന്ത്രി പറ‍ഞ്ഞു.എം.സി.ഖമറുദ്ദീൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നബാർഡ് പ്രാദേശിക വികസന പദ്ധതിയിലുൾപ്പെടുത്തി 8 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. 

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം.അഷ്റഫ്, പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഹർഷാദ് വോർക്കാടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ ആർ ജയാനന്ദ, ഹസീന, പഞ്ചായത്ത് അംഗം ബേബിലത, പ്രിൻസിപ്പൽ ഡോ.ജെ.സുനിൽ ജോൺ, കെ.ദയാനന്ദ, സംഘാടക സമിതി ജനറൽ കൺവീനർ ഡോ.പി.എം സലീം, വൈസ് പ്രിൻസിപ്പൽ എസ്.അമിത, പിടിഎ വൈസ് പ്രസിഡന്റ് വി.രാജൻ, യൂണിയൻ ചെയർമാൻ ജിതിൻ രാജ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പി ജ്യോതിപ്രഭ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com