ADVERTISEMENT

കാസർകോട് ∙ ‌വെള്ളം ആവശ്യപ്പെട്ട് വീട്ടിൽ കയറിയ സ്ത്രീ വീട്ടമ്മയുടെ താലിമാല കവർന്നു. വിദ്യാനഗർ പാറക്കട്ട ബദർ ജുമാ മസ്ജിദിനു സമീപത്തെ പി. ഗംഗാധരന്റെ ഭാര്യ ശ്യാമളയുടെ മൂന്നര പവൻ തൂക്കമുള്ള സ്വർണമാലയാണ് തട്ടിയെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം.

40 വയസ്സ് തോന്നിപ്പിക്കുന്ന ഒരു സ്ത്രീ വെള്ളം ചോദിച്ച് എത്തുകയും വെള്ളം എടുക്കാൻ അടുക്കളയിലേക്ക് ചെന്നപ്പോൾ പിറകിൽ കൂടിയെത്തി കഴുത്തിൽ നിന്നു മാല ഊരിയെടുത്ത് ഓടുകയായിരുന്നുവെന്നാണ് ശ്യാമളയുടെ പരാതി. ടൗൺ പൊലീസ് കേസെടുത്തു. സമീപത്തെ വീട്ടിലെ സിസി ക്യാമറയിൽ നിന്നു പ്രതിയെന്നു സംശയിക്കുന്ന സ്ത്രീയുടെ വ്യക്തമല്ലാത്ത ദൃശ്യം പൊലീസിനു ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com