ADVERTISEMENT
തൃക്കരിപ്പൂർ ∙ പ്രാവിന്റെ കാലിൽ കുടുങ്ങിയ വളയം അഗ്നിരക്ഷാ സേന മുറിച്ചു മാറ്റി. പേക്കടത്തെ എ.ജി. റിയാസിന്റെ വീട്ടിലെ പ്രാവിന്റെ കാലിലാണ് സ്റ്റീൽ മോതിരത്തിന്റെ മാതൃകയിലുള്ള വളയം കുടുങ്ങിയത്. പിടഞ്ഞുകൊണ്ടിരുന്ന പ്രാവുമായി ഉടമ ആശുപത്രിയിലും മറ്റും പോയെങ്കിലും നീക്കാനായില്ല. ഒടുവിൽ നടക്കാവ് അഗ്നിരക്ഷാ സേനാ നിലയത്തിലെത്തി. ജീവനക്കാർ ഏറെ സൂക്ഷ്മതയോടെ റിങ് മുറിച്ചു നീക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com