ADVERTISEMENT

മുള്ളേരിയ ∙ ആദൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ വിളിപ്പാടകലെ മൂടാത്ത കുഴൽ കിണർ. എക്സൈസ് ചെക്പോസ്റ്റിന്റെ സമീപത്താണ് വർഷങ്ങൾക്കു മുൻപു നിർമിച്ച കുഴൽ കിണർ അപകട ഭീഷണി ഉയർത്തുന്നത്. സംസ്ഥാനാന്തര പാതയുടെ നടപ്പാതയോടു ചേർന്നു കിടക്കുന്ന ഇതിന്റെ അരികിലൂടെയാണു കുട്ടികളടക്കമുള്ളവർ നടന്നുപോകുന്നത്. 

ഇതിന്റെ തൊട്ടടുത്തുള്ള വ്യാപാരിയുടെ കാൽ ഒരു വർഷം മുൻപ് ഇതിൽ കുടുങ്ങിയിരുന്നു. ചെറിയ കുട്ടികളാണെങ്കിൽ വീഴാൻ സാധ്യത ഏറെയാണ്. അപകടം തടയാൻ നാട്ടുകാർ കുഴൽ കിണറിന്റെ മുകളിൽ വലിയൊരു കല്ല് വച്ചിരിക്കുകയാണ് ഇപ്പോൾ. കുഴൽ കിണറിൽ കുട്ടികൾ വീണ് ഒരുപാട് ദുരന്തങ്ങൾ ഓർമയിലിരിക്കെയാണ് ഈ അനാസ്ഥ. 10 വർഷം മുൻപ് കാറഡുക്ക പഞ്ചായത്താണ് ഇതു കുഴിച്ചത്. 

വെള്ളം കിട്ടിയെങ്കിലും സാങ്കേതിക പ്രശ്നം കാരണം മോട്ടർ സ്ഥാപിച്ചില്ല. പിന്നീട് ഇത് ഉപേക്ഷിച്ച് ഇതിനോട് ചേർന്ന് മറ്റൊരു കുഴൽ കിണർ കുഴിച്ചു. ‌എന്നാൽ ഇത് മൂടാൻ തയാറായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com