ADVERTISEMENT

കാസർകോട് ∙ സ്ത്രീധന പീഡനത്തെ തുടർന്നു ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  ബന്തടുക്ക കുന്നുമ്മൽ വീട്ടിൽ പ്രജീഷിനെ (ഉണ്ണി 30) ആണ് ഡിവൈഎസ്പി പി.ബാലകൃഷ്ണൻനായരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോട്ടയം സ്വദേശിനിയായ ഭാര്യ ശ്രീക്കുട്ടി മാർക്കോസ് ഡിസംബർ 1നു ഭർതൃവീട്ടിൽ വച്ച് വിഷം കഴിക്കുകയായിരുന്നു. ഗുരുതര നിലയിലായതിനാൽ കോട്ടയം  മെഡിക്കൽ കോളജിൽ വച്ച് മരിച്ചു. സ്ത്രീധനത്തിനായി നിരന്തരം മർദിക്കുകയായിരുന്നുവെന്ന് ഭാര്യ പൊലീസിനു മൊഴി നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com