ADVERTISEMENT

തൃക്കരിപ്പൂർ∙ കുട്ടികൾ നേരിടുന്ന ലൈംഗിക ചൂഷണത്തിനെതിരെ പ്രതിരോധം തീർക്കാനുള്ള സന്ദേശവുമായി കടൽപ്പരപ്പിൽ മണൽ ശിൽപം ഒരുക്കി. മാലാഖ ആൻഡ് കവചം പദ്ധതിയുടെ ഭാഗമായി ചന്തേര ജന മൈത്രി പൊലീസും മാവിലാക്കടപ്പുറം വെളുത്ത പൊയ്യ ബീച്ച് ഫ്രണ്ട്സ് ഗ്രന്ഥാലയവും ചേർന്നാണ് വിനോദ സഞ്ചാര കേന്ദ്രമായ ഒരിയര പുലിമുട്ടിനു സമീപം മണൽ ശിൽപം തീർത്തത്.

ശിൽപികളും ചിത്രകാരൻമാരും നിർമാണത്തിൽ അണി ചേർന്നു. വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ചന്തേര സിഐ കെ.പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സുരേശൻ കാനം, പ്രദീപ് പിലിക്കോട് എന്നിവർ പ്രസംഗിച്ചു. ശിൽപികളായ രവി പിലിക്കോട്, കേശവൻ പിലിക്കോട്, നരേന്ദ്രൻ, വേണു, പുരുഷോത്തമൻ മാവുങ്കാൽ, കുഞ്ഞിരാമൻ വരക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com