ADVERTISEMENT

അഡൂർ ∙ ‘വേദനിക്കുന്ന’ ചെറുപ്പക്കാരുടെ എണ്ണം കൂടിയതോടെ തലവേദനയായതു പൊലീസിനാണ്. ദേലംപാടി പഞ്ചായത്തിലെ അഡൂരിൽ വിലക്കു ലംഘിച്ചു പുറത്തിറങ്ങുന്നവർ, അതിനു കണ്ടെത്തിയ സൂത്രമാണു വേദന അഭിനയിച്ച് ആശുപത്രിയിൽ പോകുന്നത്.തലവേദന, വയറുവേദന തുടങ്ങിയ അസുഖങ്ങൾ പറഞ്ഞു വെറുതേ ഡോക്ടറെ കണ്ടു മരുന്ന് വാങ്ങിച്ചു മടങ്ങുന്നതാണു ചിലരുടെ ‘അസുഖം’.

ഇത്തരം വേദനകൾ കണ്ടുപിടിക്കാനുള്ള സംവിധാനം ഇല്ലാത്തതിനാൽ അവർ പറയുന്ന അസുഖത്തിനു മരുന്നു നൽകുകയാണു ഡോക്ടർമാർ ചെയ്തിരുന്നത്. ചെറിയ അസുഖങ്ങൾക്ക് ആശുപത്രിയിൽ വരുന്നത് ഒഴിവാക്കണമെന്ന് പറഞ്ഞിട്ടും പിഎച്ച്സിയിൽ ഇങ്ങനെ എത്തുന്ന ചെറുപ്പക്കാരുടെ എണ്ണം വർധിച്ചതോടെയാണ് മെഡിക്കൽ ഓഫിസർ ഡോ.സരളയ്ക്കു സംശയമായത്. 

അങ്ങനെ അന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. ആശുപത്രിയിൽ നിന്നുള്ള മരുന്നിന്റെ കുറിപ്പടി പൊലീസിനെ കാണിച്ച് കറങ്ങുകയാണ് ഇവർ ചെയ്യുന്നത്. മെഡിക്കൽ ഷോപ്പിലേക്ക് പോകുന്നുവെന്ന് പൊലീസിനോട് പറഞ്ഞാണു കറക്കം. കാര്യം മനസ്സിലായതോടെ ഡോക്ടർ, മുന്നറിയിപ്പു നൽകി. സന്ദേശം പ്രചരിച്ചതോടെ ചെറുപ്പക്കാർ അടങ്ങി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com