ADVERTISEMENT

കാസർകോട്∙ സമ്പർക്കത്തിലൂടെ കോവിഡ് 19 രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ കാസർകോട് ജില്ല ആശങ്കയിൽ. ബുധനാഴ്ച പുതിയതായി രോഗം കണ്ടെത്തിയ 12 പേരി‍ൽ 10 പേർക്കും സമ്പർക്കത്തിലൂടെയാണു രോഗം ലഭിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിൽ കൂടുതലും സ്ത്രീകളാണ്. 12 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 120 ആയി. സംസ്ഥാനത്ത് കൂടുതൽ രോഗബാധിതരുള്ള ജില്ലയാണ് കാസർകോട്.

ചെമ്മനാട് സ്വദേശികളായ 18, 52, 72, 32 പ്രായമുള്ള സ്ത്രീകളും 11 വയസ്സുള്ള ആൺകുട്ടിയും ബദിയടുക്കയിലെ (41) പുരുഷനും, പെൺകുട്ടി (15)യുമാണ് രോഗബാധിതർ. കാസർകോട് നഗരത്തിൽ 20, 23 വയസ്സുള്ള സ്ത്രീകളും, 51 വയസ്സുള്ള പുരുഷനും, 52 വയസ്സുള്ള പെരിയ സ്വദേശിക്കുമാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. 12 പേരിൽ രണ്ടുപേർ മാത്രമാണു ദുബായിൽ നിന്നെത്തിയത്.

ആശുപത്രികളിലുള്ള 177 പേർ ഉൾപ്പെടെ 8971 പേരാണു നിരീക്ഷണത്തിലുള്ളത്. ഇതുവരെ 1109 സാംപിളുകൾ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിൽ 629 പേരുടെ ഫലം നെഗറ്റീവാണ്. ഇന്നലെ ശേഖരിച്ച 60 സാംപിൾ ഉൾപ്പെടെ 371 പേരുടെ പരിശോധന ഫലമാണ് വരാനുള്ളത്. പുതിയതായി 17 പേരെ കൂടി ജില്ലയിലെ ഐസലേഷൻ വാർഡുകളിലാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com