പുരാതന ഫ്രഞ്ച് ഗ്രന്ഥത്തിൽ നീലേശ്വരത്തെ കോട്ടകൾ

നന്ദകുമാർ കോറോത്ത്.
നന്ദകുമാർ കോറോത്ത്.
SHARE

നീലേശ്വരം ∙ നീലേശ്വരത്തും സമീപങ്ങളിലുമായി പതിനഞ്ചോളം കോട്ടകൊത്തളങ്ങൾ ഉണ്ടായിരുന്നതായി പുരാതന ഫ്രഞ്ച് ഗ്രന്ഥം. ചരിത്രനിർമിതിയുടെ ഭാഗമായി നടത്തിയ നിരീക്ഷണങ്ങൾക്കിടെ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ ചരിത്രാധ്യാപകനും ചരിത്ര ഗവേഷകനുമായ നന്ദകുമാർ കോറോത്താണ് നീലേശ്വരത്തെ കോട്ടകളെക്കുറിച്ചു വിവരിക്കുന്ന 13 പേജുകൾ ഫ്രഞ്ച് ഗ്രന്ഥത്തിൽ കണ്ടെത്തിയത്.

1771ൽ ആൻക്വിറ്റിൽ ഡുപറേൻ ഫ്രഞ്ച് ഭാഷയിൽ എഴുതിയ സെൻത് അവസ്തയുടെ ആദ്യ യൂറോപ്യൻ പരിഭാഷ ഗ്രന്ഥമാണിത്. സൊറാസ്ട്രിയൻ മതവുമായും പേർഷ്യൻ സംസ്കാരവുമായും ബന്ധപ്പെട്ട ഈ ഗ്രന്ഥം നെതർലൻഡ്സിലെ ദേശീയ ലൈബ്രറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. 2013 ൽ ഈ ഗ്രന്ഥം ഗൂഗിൾ ബുക്സ് ഡിജിറ്റലൈസ് ചെയ്തു. നീലേശ്വരത്തെ പ്രധാന കോട്ടയ്ക്ക് ചുറ്റും 15 കോട്ടകൾ കെട്ടി സുരക്ഷ ഒരുക്കിയിരുന്നു. വടക്ക് കൊണ്ടിൻ കടവ്, വടക്ക്-കിഴക്ക് തിരിക്കുന്ന്, കുറച്ച് കിഴക്ക് ചാത്തോത്ത് മല, വീരമല, നീയക്കുന്ന്, തെക്ക്-കിഴക്ക് മട്ടലായി, പള്ളിക്കുന്ന് എന്നിവിടങ്ങളിലായിരുന്നു സുരക്ഷാ കവാടങ്ങൾ. പിന്നീടു മധുരംകൈ കോട്ടയും കണ്ടു.

അരയിക്കരയിലും മടിക്കൈയിലും നീലേശ്വരം ഒന്നാംകൂർ രാജാവിന്റെ കോട്ടകളുണ്ടായിരുന്നു. മടിക്കൈയ്ക്കും പുതുക്കൈയ്ക്കും ഒരു കിലോമീറ്റർ വടക്കായിരുന്നു നീലേശ്വരത്തിന്റെ മറ്റൊരു കവാടം. ശക്തമായ പ്രതിരോധത്തിന്റെ ഭാഗമായി കല്ലുകൊണ്ടുള്ള കോട്ടയും കവാടത്തിന്റെ ഇരു ഭാഗങ്ങളിലുമായി 11 കെട്ടിടങ്ങളും കിഴക്ക് ഭാഗത്തേക്ക് ലക്ഷ്യമിട്ട് 8 പീരങ്കികളും കണ്ടതായി ഡുപേറൻ രേഖപ്പെടുത്തിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kasargod
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA