ADVERTISEMENT

കാഞ്ഞങ്ങാട് ∙ ജില്ലയിൽ വീണ്ടും സമ്പർക്കം വഴി കോവിഡ് രോഗബാധ. മഹാരാഷ്ട്രയിൽ നിന്നു വന്ന 4 പേർക്കും കുവൈത്തിൽ നിന്നു വന്ന 3 പേർക്കും ചെന്നൈയിൽ നിന്നു വന്ന ഒരാളുമടക്കം ഇന്നലെ 9 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 7 പേർ രോഗമുക്തി നേടി. ‍ഉക്കിനടുക്ക മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന ഇവർ വീട്ടിലേക്ക് മടങ്ങി. 98 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 28 വയസ്സുള്ള കിനാനൂർ-കരിന്തളം പഞ്ചായത്ത് സ്വദേശിക്കാണ് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കഴിഞ്ഞ ഒന്നര മാസമായി ഈസ്റ്റ്-എളേരി പഞ്ചായത്തിലാണ് താമസം. 

മഹാരാഷ്ട്രയിൽ നിന്നു 23 നു ട്രെയിനിൽ വന്ന 62 വയസ്സുള്ള പുത്തിഗെ പഞ്ചായത്ത് സ്വദേശി, 24 ന് ബസിൽ വന്ന 60 വയസ്സുള്ള പടന്ന പഞ്ചായത്ത് സ്വദേശി, 26 ന് ട്രാവലറിൽ വന്ന 41 വയസ്സുള്ള കുംബഡാജെ പഞ്ചായത്ത് സ്വദേശി, 18 ന് ബസിൽ വന്ന 32 വയസ്സുള്ള കുമ്പള പഞ്ചായത്ത് സ്വദേശി എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 

 27 ന് കുവൈത്തിൽ വന്ന 43 വയസ്സുള്ള കുമ്പള പഞ്ചായത്ത് സ്വദേശിക്കും 30 ന് വന്ന 47 വയസ്സുള്ള അജാനൂർ സ്വദേശിക്കും ഇയാളുടെ 7 വയസ്സുള്ള മകനുമാണ് രോഗം സ്ഥിരീകരിച്ചത്. 19 ന് ചെന്നൈയിൽ നിന്ന് ബസിൽ വന്ന 20 വയസ്സുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഉക്കിനടുക്ക മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയിൽ നിന്നു വന്ന 7 പേരാണ് ഇന്നലെ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്. 

28 വയസ്സുള്ള പൈവളിഗെ സ്വദേശി, 24 ന് രോഗം സ്ഥിരീകരിച്ച 41 വയസ്സുള്ള കുമ്പള സ്വദേശി, 32 വയസ്സുള്ള മംഗൽപാടി സ്വദേശി 44, 47 വയസ്സുള്ള പൈവളിഗെ സ്വദേശികൾ,  25 ന് രോഗം സ്ഥിരീകരിച്ച 47, 30 വയസ്സുള്ള കുമ്പള സ്വദേശികൾ എന്നിവരാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്. 3876 പേരാണ് ‍ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 3221 പേർ വീടുകളിലും 655 പേർ ആശുപത്രിയിലും നിരീക്ഷണത്തിൽ കഴിയുന്നു.‍ 461 പേരുടെ പരിശോധനാ ഫലം ഇനി ലഭിക്കാനുണ്ട്. 13 പേരെ ഇന്നലെ പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com