ADVERTISEMENT

കാസർകോട്  ∙ ജനറൽ സർക്കാർ ആശുപത്രിയിലെ വനിത ഡോക്ടർ ഉൾപ്പെടെ ജില്ലയിൽ പുതുതായി 3 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ  ഫെബ്രുവരി 3 മുതൽ ജൂൺ 3 വരെയുള്ള  രോഗികളുടെ  എണ്ണം 302 ആയി. ഇതിൽ 205 പേർക്ക്   രോഗം ഭേദമായി. 97  പേരാണ്  ചികിത്സയിലുള്ളത്. 

26 ന് ബഹ്റൈനിൽ നിന്നെത്തിയ 30 വയസ്സുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിക്കും 21ന് മഹാരാഷ്ട്രയിൽ നിന്ന് കാറിൽ എത്തിയ  ചെറുവത്തൂർ പഞ്ചായത്തിലെ 27 വയസ്സുകാരനുമാണ്  പോസിറ്റീവ് സ്ഥിരീകരിച്ച മറ്റു രണ്ടു പേർ.34 വയസ്സുള്ള കാസർകോട് ജനറൽ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം  സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എ.വി.രാംദാസ് അറിയിച്ചു. 

ഇന്നലെ 4 പേർക്കാണ് രോഗം ഭേദമായത്. ഇവർ ഉക്കിനടുക്ക മെഡിക്കൽ  കോളജിൽ ചികിത്സയിലായിരുന്നു. മേയ് 27 ന് കോവിഡ് സ്ഥിരീകരിച്ച 34 വയസ്സുള്ള മഹാരാഷ്ട്രയിൽ നിന്നെത്തിയ വോർക്കാടി സ്വദേശിക്കും   മഹാരാഷ്ട്രയിൽ നിന്നെത്തിയ മഞ്ചേശ്വരം പഞ്ചായത്തിലെ 22 വയസ്സുകാരനും  മഹാരാഷ്ട്ര, ഖത്തർ എന്നിവിടങ്ങളിൽ നിന്നെത്തിയ ചെമ്മനാട് പഞ്ചായത്തിലെ 2 യുവാക്കൾക്കുമാണ് രോഗം ഭേദമായത്.

വനിതാ ഡോക്ടർക്ക് ‌രോഗം വന്നത് സമ്പർക്കത്തിലൂടെ

കാസർകോട് ∙ജനറൽ ആശുപത്രിയിലെ വനിത ഡോക്ടർക്ക് കോവിഡ് രോഗം സമ്പർക്കത്തിലൂടെയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.  എന്നാൽ ആശങ്കപ്പെട്ടേണ്ടതില്ല.  ജനറൽ ആശുപത്രിയിൽ കോവിഡ് രോഗ ലക്ഷണങ്ങളുമായി എത്തുന്നവരുടെ സ്രവം എടുക്കുന്ന ലാബിൽ  ഡോക്ടർ ഡ്യൂട്ടിയെടുത്തിരുന്നു.എല്ലാവിധ സുരക്ഷാസംവിധാനങ്ങളോടെയാണ് ലാബിൽ ആരോഗ്യ പ്രവർത്തകർ കയറുന്നത്. എന്നാൽ എങ്ങനെയാണ് രോഗം പടർന്നതെന്ന് തെളിയിക്കാനായിട്ടില്ല. ഡോക്ടർക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമുണ്ടായിരുന്നില്ല. കോവിഡ് രോഗ പരിശോധന ഡ്യൂട്ടിയെടുക്കുന്നവർ വീടുകളിൽ പോകാറില്ല. അതിനാൽ വീട്ടുകാരുമായി യാതൊരു സമ്പർക്കവും ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. സ്രവം എടുക്കുന്നതിനിടെ രോഗിയിൽ പിടിപ്പെട്ടതായിരിക്കാമെന്നാണ് കരുതുന്നത്.

ജനറൽ ആശുപത്രിയിൽ സ്രവം പരിശോധന ലാബ് മുനിസിപ്പൽ ടൗൺഹാളിനു സമീപത്തേക്ക് മാറ്റി. ജനറൽ ആശുപത്രിയിലെ ലാബിൽ സൗകര്യങ്ങൾ  കുറവായതിനെത്തുടർന്നാണ്. രോഗലക്ഷണങ്ങളുമായി എത്തുന്നവരെ പരിശോധിക്കാനും ജീവനക്കാർക്കുമായി ഒരുമിച്ചിരിക്കാനുള്ള സൗകര്യം ലാബിൽ കുറവാണ്. ഇന്നലെ  ഈ ആശുപത്രിയിലെ   ഡോക്ടർക്ക് രോഗം പിടിപ്പെട്ടതോടെയാണ് സ്രവം പരിശോധിക്കാനുള്ള ലാബ് മാറ്റാൻ തീരുമാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com