ADVERTISEMENT

കാസർകോട്∙ അന്തർ സംസ്ഥാന യാത്രകൾക്ക് ഇളവ് അനുവദിച്ച പശ്ചാത്തലത്തിൽ കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ നിന്നു കാസർകോട്ടേക്ക്  വരുന്ന സ്ഥിരം യാത്രക്കാർക്ക് പാസ് അനുവദിക്കുന്നതിന് നടപടികൾ   സ്വീകരിച്ചതായി കലക്ടർ  ഡി.സജിത്ത് ബാബു അറിയിച്ചു. ജില്ലയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ കോവിഡ്-19 ജാഗ്രതാ പോർട്ടലിൽ 'എമർജൻസി' വിഭാഗത്തിൽ റജിസ്റ്റർ ചെയ്യണം. കാരണം വിവരിക്കുന്ന കോളത്തിൽ "INTERSTATE TRAVEL ON DAILY BASIS” എന്ന് നൽകണം.

ഓൺലൈൻ അപേക്ഷ ലഭിച്ച് ഒരു മണിക്കൂറിനകം എഡിഎം അല്ലെങ്കിൽ സബ് കലക്ടർ പാസ് അനുവദിക്കും. ഇതിന് 28 ദിവസത്തെ സാധുത ഉണ്ടായിരിക്കും.ജില്ലയിലായിരിക്കുമ്പോൾ ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ  കർശനമായും കൃത്യമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. പാസ് അനുവദിക്കുന്നതിനനുസരിച്ച് മഞ്ചേശ്വരം തഹസിൽദാർ അതിർത്തി ചെക്‌പോസ്റ്റിൽ സൂക്ഷിക്കുന്ന റജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തും.

യാത്രക്കാരനെ ചെക്‌പോസ്റ്റിൽ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കും. ഈ നടപടിക്രമങ്ങൾ ജില്ലയിൽ നിന്നു  ദക്ഷിണ കന്നഡ ജില്ലയിലേക്ക് യാത്ര ചെയ്യുന്നവർക്കും പൊതുവായി ബാധകമാണെന്ന് അധികൃതർ അറിയിച്ചു.  ജില്ലയിലേക്ക് പ്രവേശിക്കുമ്പോഴും തിരിച്ച് പോകുമ്പോഴും റജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും . മറ്റൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ ഈ നില തുടരുമെന്ന് കലക്ടർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com