ADVERTISEMENT

തൃക്കരിപ്പൂർ∙ ഓവുചാലിന്റെ സ്ലാബ് ഇളക്കിയെടുത്തു കൊണ്ടു പോകാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. തൃക്കരിപ്പൂർ–കാലിക്കടവ് റോഡിൽ ഗവ.പോളിടെക്നിക് കോളജിനു മുന്നിൽ ഇന്നലെയാണ് സംഭവം.ലോറിയുമായി വന്നവരാണ് സ്ലാബ് ഇളക്കിയെടുത്തു കൊണ്ടു പോകാൻ ശ്രമിച്ചത്. ശ്രദ്ധയിൽ പെട്ട നാട്ടുകാർ ഇതു തടഞ്ഞു. ഇതോടെ സ്ലാബ് കടത്താൻ ശ്രമിച്ചവർ റോഡരികിലുണ്ടായിരുന്ന ജില്ലിപ്പൊടി കയറ്റി സ്ഥലം വിട്ടു. മറ്റേതോ സ്ഥലത്ത് ഓവുചാൽ മൂടുന്നതിനാണ് സ്ലാബ് കടത്താൻ ശ്രമിച്ചതെന്നു കരുതുന്നു.

 നിലവിലുണ്ടായിരുന്ന ഓവുചാലിനു പുറമേ കഴിഞ്ഞ വർഷം ഇവിടെ ഇതേ ദിശയിൽ മറ്റൊരു ഓവുചാൽ പണിയുകയും വൻ വിവാദത്തിനു കാരണമാകുകയും ചെയ്തിരുന്നു. നാട്ടുകാർ കടുത്ത എതിർപ്പ് ഉയർത്തിയ പ്രവൃത്തിയാണിത്. ഇതിന്റെ അപാകത പരിഹരിക്കുകയോ സ്ലാബിട്ടു മൂടുകയോ ചെയ്തിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com