ADVERTISEMENT

കാസർകോട് ∙ ജില്ലയിൽ പുതുതായി 146 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  ഉറവിടമറിയാത്ത 6 ഉൾപ്പെടെ 121 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് പോസിറ്റീവായത്. വിദേശത്ത് നിന്നെത്തിയ 17 . ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 8 എന്നിവരും കോവിഡ് ബാധിതരുടെ പട്ടികയിലുണ്ട്.15 പേരാണ് രോഗമുക്തരായത്.

ജില്ലയിലെ 3 പൊലീസുകാർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ തീരദേശ പ്രദേശമായ കീഴൂരിൽ 43, കോട്ടിക്കുളം–ബേക്കൽ എന്നിവിടങ്ങളിലായി 74 പേർക്കും  ആന്റിജൻ പരിശോധനയിൽ കോവിഡ്  പോസിറ്റീവായിട്ടുണ്ട്. കോവിഡ് ബാധിച്ച് ജില്ലയിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ ജില്ലയിൽ മരിച്ചവരുടെ എണ്ണം 17ആയി. എന്നാൽ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത് 11 മാത്രമാണ്. 

കോവിഡ് പോസിറ്റീവായവർ

തദ്ദേശ സ്ഥാപനം തിരിച്ചുള്ള കണക്ക്:

കാസർകോട് –28 തൃക്കരിപ്പൂർ –16 ചെമ്മനാട് –14  മംഗൽപാടി-11 പള്ളിക്കര- 9 നീലേശ്വരം, ഉദുമ 8 വീതം.അജാനൂർ–7  മഞ്ചേശ്വരം –6 ചെങ്കള, കോടോംബേളൂർ –4വീതംകിനാനൂർ–കരിന്തളം, വെസ്റ്റ് ഏളേരി 3വീതം കാഞ്ഞങ്ങാട്, ബളാൽ,കള്ളാർ, പിലിക്കോട്, പടന്ന, വലിയപറമമ്പ്, മൊഗ്രാൽപുത്തുർ 2വീതം കുറ്റിക്കോൽ,മധുർ,കാറഡുക്ക, ചെറുവത്തൂർ,കുംബഡാജെ,മീഞ്ച, പൈവളികെ, കയ്യൂർ–ചീമേനി, ആദൂർ പുല്ലൂർ പെരിയ, പയ്യന്നൂർ 1 വീതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com