ADVERTISEMENT

കാസർകോട്∙ ജില്ലയിൽ പുതുതായി 147 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉറവിടം അറിയാത്ത 2 പേരടക്കം 143 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ്. ശ്രീനഗർ ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ടു പേർ കോവിഡ് ബാധിതരുടെ പട്ടികയിലുണ്ട്. തീരദേശ പഞ്ചായത്തുകളായ ഉദുമ, ചെമ്മനാട്, പള്ളിക്കര എന്നിവിടങ്ങളിലാണ് ഏറെ കോവിഡ് ബാധിതരുള്ളത്. 73 പോസിറ്റീവ് കേസുകളാണ് ഉദുമയിൽ മാത്രമുള്ളത്. ചെമ്മനാട് പഞ്ചായത്തിൽ ഇതു 37 ആണ്. കോട്ടിക്കുളം, ബേക്കൽ, കീഴൂർ പ്രദേശങ്ങളിലെ തീരദേശകുടുംബങ്ങളിലുള്ളവർക്കാണ് ഏറെയും പോസിറ്റീവായിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

266 പേർ രോഗമുക്തരായി

രോഗമുക്തരുടെ എണ്ണം ഇരുനൂറിലേറെയാകുന്നത് ജില്ലയിൽ ഇതാദ്യമായാണ്. കുമ്പളയിലെ 33 പേരാണ് നെഗറ്റീവായത്. കഴിഞ്ഞ 7നു രോഗമുക്തി നേടിയത് 123 പേരായിരുന്നു.

36457 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു

ജില്ലയിൽ ഇതുവരെ പരിശോധനയ്ക്ക് അയച്ചത് 36457 സ്രവ സാംപിളുകൾ. ജനുവരി അവസാനം മുതൽ ഇന്നലെ വരെയുള്ള കണക്കുകളാണിത്. 26389 ആർടിപിസിആറും 10158 ആന്റിജൻ പരിശോധനയുമാണു നടത്തിയത്. ഓഗസ്റ്റിലും കഴിഞ്ഞ രണ്ടു മാസങ്ങളിലുമാണ് കൂടുതൽ പേരുടെ സാംപിളുകൾ ശേഖരിച്ചത്. ഇനി 575 പരിശോധന ഫലമാണു കിട്ടാനുള്ളത്. ജില്ലയിൽ പെരിയ കേന്ദ്ര സർവകലാശാലയുടെ ലാബിൽ മാത്രമാണു പരിശോധന നടത്തുന്നത്.

കോവിഡ് പോസിറ്റീവായവർ
∙ ഉദുമ–73
∙ചെമ്മനാട്–37
∙പള്ളിക്കര 13
∙കാഞ്ഞങ്ങാട് –5
∙മംഗൽപാടി, കാസർകോട്,കാറഡുക്ക, അജാനൂർ 3 വീതം
∙ബളാൽ, വെസ്റ്റ് ഏളേരി, കിനാനൂർ–കരിന്തളം, തൃക്കരിപ്പൂർ, മുളിയാർ, കുമ്പള, കോടോം ബേളൂർ 1 വീതം

31 പൊലീസുകാർക്ക് കോവിഡ്

ജില്ലയിൽ 31 പൊലീസുകാർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 14 പേർ നെഗറ്റീവായി. ഒരു എസ്ഐ, 2 എഎസ്ഐ ഉൾപ്പെടെയുള്ളവർ ഇതിൽ ഉൾപ്പെടുന്നു. ഏറെ പേർ കോവിഡ് പോസിറ്റീവ് ആയത് ഹൊസ്ദുർഗ് സ്റ്റേഷനിലാണ്. കുമ്പള, കുമ്പള തീരദേശ പൊലീസ് സ്റ്റേഷൻ, മഞ്ചേശ്വരം, ചന്തേര, നീലേശ്വരം, എആർ ക്യാംപ് എന്നിവിടങ്ങളിലുള്ളവരും പോസിറ്റീവായിട്ടുണ്ട്.

കോവിഡ് ജില്ലയിൽ ഇതുവരെ
∙ആകെ രോഗികൾ–2937
∙രോഗമുക്തരായത്–1873
∙ചികിത്സയിലുള്ളത്–1047
∙വിദേശം–446
∙ഇതര സംസ്ഥാനം–315
∙സമ്പർക്കം 2176
∙ഉറവിടം അറിയാത്തത് – 222
∙മരണം – 17
∙ആകെ നിരീക്ഷണത്തിലുള്ളത്–4844
∙പുതുതായി നിരീക്ഷണത്തിൽ പ്രവേശിച്ചവർ–493

കണ്ടെയ്ൻമെന്റ് സോണുകൾ
∙അജാനൂർ 1,4,6, 15,16,17,18,22.
∙ബദിയടുക്ക 1,2,7,9,12,15,18,19.
∙ബളാൽ–3,11,14.
∙ബെള്ളൂർ–1,10,11
∙ചെമ്മനാട് 1,2,3,5,7,8,11,13,18,19,21
∙ചെങ്കള ,1,4,5,7,8,9,10,11,13,14,17,19,20,21,23.
∙ചെറുവത്തൂർ 4,10,15,17.
∙ഈസ്റ്റ് ഏളേരി–14,15.
∙എൻമകെജ–3,9
∙കളളാർ 2, 3,7,9,10,11,13
∙കാഞ്ഞങ്ങാട് നഗരസഭ–1,6,8,9,14,15,21, 24,28,29,31,42
∙കാറഡുക്ക 2,4,5,6,11
∙കാസർകോട് 2,5,7,8,12,14,16,17,18,19, 23,25,27,28,29,34,35,37,38
∙കയ്യൂർ ചീമേനി–2,3,5,10
∙കിനാനൂർ–കരിന്തളം–9,14,15,16
∙കോടോം ബേളൂർ1,3,5, 12
∙കുമ്പള 1,2,3,4,5,6,11,12,14,16,17,19,20.21,22,23.
∙കുമ്പഡാജെ–5,6,7,8,9,10
∙കുറ്റിക്കോൽ–3,5,13.
∙മധൂർ 2,3, 6,7,9,10,11,14,16,17,18,19
∙മടിക്കൈ 11,14.
∙മംഗൽപാടി 1,2,3,4,5,7,9,10,11,12,13,15,16,17,19,20,21.
∙മഞ്ചേശ്വരം ,2,3,6, 7,8,9,10,11,12,14,15,17,18,19,20.
∙മീഞ്ച 1,2,7,8,11,12,13,14
∙മൊഗ്രാൽപുത്തൂർ 3,4,6,9,10,12,14,15.
∙നീലേശ്വരം നഗരസഭാ–3,5,8,10,15,21,29,30.
∙പടന്ന–2,4,5
∙പൈവളികെ–9,11,16,17,18.
∙പള്ളിക്കര 3,4,6,12,14,19,22.
∙പനത്തടി 2,5,7,13,14
∙പിലിക്കോട് 4,7,10,12
∙പുല്ലൂർ പെരിയ–1,7,8,9,11,13,14,17.
∙പുത്തിഗെ–6,10.
∙തൃക്കരിപ്പൂർ–1,3,4,5,7,11,13,14,15,16.
∙ഉദുമ 2,6,11,14,16,18
∙വലിയപറമ്പ 6,7,10,11.
∙വോർക്കാടി 1,2,3,5,7,8,9,10.15.
∙ബേഡഡുക്ക–4,17
∙വെസ്റ്റ്ഏളേരി–15,18

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com