ADVERTISEMENT

കാസർകോട് ∙ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 3000കടന്നു. ആരോഗ്യ പ്രവർത്തകരായ 2 ഉൾപ്പെടെ  68 പേർക്ക് കൂടി പുതുതായി സ്ഥിരീകരിച്ചതോടെ  കോവിഡ്  പോസിറ്റീവായവരുടെ  എണ്ണം 3006  ആയത്. ഇതിൽ 1932  പേർക്ക് രോഗം ഭേദമായി. 1056  പേരാണ് ചികിത്സയിലുള്ളത്. 

ഓഗസ്റ്റ് 2നു മരിച്ച മഞ്ചേശ്വരം ഉദ്യാവരിലെ ആദംകു‍ഞ്ഞിയെ കൂടി ജില്ലാ ആരോഗ്യ വകുപ്പ് മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.  കാസർകോടിനു പുറമെ  കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളിലും ജില്ലക്കാരായവർ ചികിത്സയിലുണ്ട്. ഇതിനു പുറമെ ആന്റിജൻ പരിശോധനയിൽ പോസിറ്റീവായ രോഗലക്ഷണങ്ങളില്ലാത്തവർ വീടുകളിൽ ചികിത്സയിലുണ്ട്.

ഇന്നലെ ഉറവിടം അറിയാത്ത ഒരാളടക്കം 66 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.  ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടാൾക്കു കോവിഡ് പോസിറ്റീവായിട്ടുണ്ട്. പിലിക്കോട്ടെ 50കാരനും തൃക്കരിപ്പൂരിലെ 32 കാരനുമാണ്  രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ. 58 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഫെബ്രുവരി 3നാണ് ജില്ലയിൽ ആദ്യ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യുന്നത്.   

 

ക്വാറന്റീനിൽ കഴിഞ്ഞവർക്കും സ്രവ പരിശോധന വേണം

ബന്തടുക്ക ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്വാറന്റീനിൽ കഴിഞ്ഞവർക്കും സ്രവ പരിശോധന വേണമെന്ന ആവശ്യം ശക്തമാകുന്നു.  ഏണിയാടിയിലെ ഒരു  യുവാവിന് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായിരുന്നു. ബെംഗളൂരുവിൽ നിന്നു നാട്ടിലെത്തി 32 ദിവസം ക്വാറന്റീനിലായിരുന്നു. രോഗ ലക്ഷണം ഒന്നുമുണ്ടായിരുന്നില്ല.  ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന 28 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയപ്പോൾ വീട്ടിലേക്ക് വിട്ടു. 

സ്രവ പരിശോധന നടത്തണമെന്ന ആവശ്യം ആദ്യം യുവാവ് ഉന്നയിച്ചു.  എന്നാൽ രോഗ ലക്ഷണങ്ങളും  ആംബുലൻസും ഇല്ലാത്തതിനാൽ  വാഹനം  ഏർപ്പാടാക്കിയാൽ പരിശോധനയ്ക്ക് സൗകര്യം  ചെയ്യാമെന്നു ആരോഗ്യവകുപ്പ് വ്യക്തമാക്കി.എന്നാൽ 31 ദിവസം പിന്നിട്ട യുവാവ് ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് സ്വന്തം നിലയിൽ ആംബുലൻസ് ഏർപ്പാടാക്കി ജില്ലാ ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ബേഡകം സിഎച്ച്സിയിലും  ഇതിന്റെ  പരിധികളിലുമായി  സ്രവ പരിശോധന സൗകര്യങ്ങളില്ലാത്തത്  പ്രയാസമുണ്ടാക്കുന്നു. 

 

രോഗം സ്ഥിരീകരിച്ചവർ (തദ്ദേശ സ്ഥാപനങ്ങളിൽ)

ഉദുമ–27 ∙ കാസർകോട്–8 ∙ തൃക്കരിപ്പൂർ–6 ∙അജാനൂർ–5 ∙ കോടോംബേവൂർ 4 ∙കാഞ്ഞങ്ങാട്, പള്ളിക്കര 3 വീതം ∙മധുർ,മഞ്ചേശ്വരം 2 വീതം ∙പടന്ന,മുളിയാർ, പുല്ലുർ പെരിയ, കള്ളാർ-,മീഞ്ച, ചെമ്മനാട്, പിലിക്കോട്, പുത്തിഗെ 1 വീതം.

 

കോവിഡ് പോസിറ്റീവായവർ

∙ആകെ രോഗികൾ–3006 ∙രോഗമുക്തരായത്–1932 ∙ചികിത്സയിലുള്ളത്–1056  ∙വിദേശം–448 ∙ഇതര സംസ്ഥാനം–317 ∙സമ്പർക്കം 2241 ∙ഉറവിടം അറിയാത്തത് 229 ∙മരണം 18 ∙ആകെ നിരീക്ഷണത്തിലുള്ളത്–4988 ∙ആകെ അയച്ച സാംപിളുകൾ–37521∙പരിശോധന ഫലം ലഭിക്കാനുള്ളത്–1137

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com