ADVERTISEMENT

ചെറുവത്തൂർ ∙ മട്ടലായിക്കുന്നിനു സമീപത്തുമുള്ള കൊടക്കാട് വില്ലേജിലെ വിജയൻ ആനിക്കാടിയുടെ പറമ്പിൽ ചെങ്കൽ പാറ കിളച്ചപ്പോൾ രണ്ടടി താഴെ ഇരുമ്പയിര് കണ്ടെത്തി. പാറ പൊട്ടിക്കുമ്പോൾ പ്രത്യേക രൂപത്തിലുള്ള വസ്തു ശ്രദ്ധയിൽപ്പെടുകയായിരുന്നു. വെട്ടുകല്ലിൽ രൂപപ്പെട്ട ഇരുമ്പയിരാണിതെന്നും ഇരുമ്പ് അംശം കൂടുതലുള്ള കരിങ്കല്ല് മഴയും വെയിലും ഏറ്റ് തുരുമ്പിക്കുന്ന അവസ്ഥയിലായ ഇതിനെ ലിമൊനൈറ്റ് എന്നാണ് പറയുന്നത് എന്നും ജിയോളജിസ്റ്റും മുൻ കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുമായ പ്രഫ. വി. ഗോപിനാഥൻ പറഞ്ഞു.

പ്രത്യേക രൂപത്തിലുള്ള വസ്തു പാറക്കടിയിൽ നിന്ന് ലഭിച്ചെന്ന വിവരം കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ ചരിത്രാധ്യാപകൻ നന്ദകുമാർ കോറോത്തിനെ അറിയിക്കുകയും തുടർന്ന് പ്രഫ. വി. ഗോപിനാഥൻ ഇതു പരിശോധിക്കുകയുമായിരുന്നു. ഇതിന് സമീപത്തെ 8 ടവറുകളോട് കൂടിയ മട്ടലായി കോട്ട നീലേശ്വരം രാജാക്കൻമാരുടേയും ഇക്കേരി നായ്ക്കൻമാരുടെയും ഫ്രഞ്ചുകാരുടേയും അധീനതയിൽ ഉണ്ടായിരുന്നു. തുടർന്ന് മട്ടലായി കോട്ടയും വടക്ക് പടിഞ്ഞാറു ഭാഗത്തുള്ള അലിക്കുന്ന് കോട്ടയും ടിപ്പു സുൽത്താൻ പിടിച്ചെടുക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com