ADVERTISEMENT

കുമ്പള ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി  അധ്യാപകരെ അംഗങ്ങളാക്കി രൂപീകരിച്ച ‘മാഷ്’ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ വിവിധ പരിപാടികൾ നടത്തി. കുമ്പള, ആരിക്കാടി, ബംബ്രാണ, കളത്തൂർ എന്നിവിടങ്ങളിൽ കൊറോണ വൈറസിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടയാൾ മാസ്ക് ധരിക്കാത്തവർക്ക് ശക്തമായി താക്കീത് നൽകി. 

മാസ്ക്കുകൾ സൗജന്യമായി നൽകി. അധ്യാപകർ, പൊലീസ് അധികാരികൾ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ബോധവൽക്കരണം നടത്തി.പദ്ധതിയിലെ അധ്യാപകർ തന്നെ രചിച്ച പ്രതിരോധ ഗാനങ്ങൾ ആലപിച്ചും മാസ്ക്കുകൾ വിതരണം ചെയ്തും ജനങ്ങൾക്ക് ജാഗ്രതാ സന്ദേശങ്ങൾ നൽകി.

വിവിധ ബോധവൽക്കരണ മാർഗങ്ങളിലൂടെ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും സജീവമാണ്‌ അംഗങ്ങൾ. ഗ്രാമങ്ങളിലേക്കു ഉച്ചഭാഷിണിയുമായി കടന്നുപോകുന്ന അധ്യാപകർ കോവിഡ് പ്രതിരോധത്തിനും ജാഗ്രതയ്ക്കുമായി ജനങ്ങളെ ബോധവൽക്കരിക്കുന്നു. 

കടകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും നിരന്തരം ലംഘനം നടത്തുന്നവർക്ക് പിഴ ചുമത്തി. സെക്‌ടറൽ മജിസ്ട്രേട്ടിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. എസ്ഐ കെ.പി.വി.രാജീവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അസി. സെക്രട്ടറി  പി.ടി.ദീപേഷ്, സ്ഥിരം സമിതി ചെയർമാൻ എ.കെ.ആരിഫ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com