വോട്ടെടുപ്പ് ദിവസം ദേ ഇത്തരത്തിലുള്ള മാസ്ക് പാടില്ല, തിരഞ്ഞെടുപ്പ് കമ്മിഷൻ നിബന്ധന ഇങ്ങനെ

voters-skech
SHARE

കാസർകോട് ∙ വോട്ടെടുപ്പ് ദിവസം  ബൂത്തുകളിൽ മാസ്ക് ധരിക്കുന്നതിനു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിബന്ധന. പഞ്ചായത്തിലെ ബൂത്തുകളിൽ 200 മീറ്റർ പരിധിയിലും നഗരസഭയിലെ ബൂത്തുകളിൽ 100 മീറ്റർ പരിധിയിലും രാഷ്ട്രീയ കക്ഷികളുടെ പേര് , ചിഹ്നം എന്നിവ ആലേഖനം ചെയ്ത മാസ്ക് ഉപയോഗിക്കാൻ പാടില്ലെന്ന വ്യവസ്ഥ മാതൃക പെരുമാറ്റ ചട്ടത്തിൽ ഉൾപ്പെടുത്തി.  പൊതു തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്ഥാനാർഥികളും അവരവരുടെ നിറവും പേരും ചിഹ്നവും ഉള്ള മാസ്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച് അനൂപ് കളനാട് അയച്ച കത്തിനുള്ള മറുപടിയിൽ ആണ്  തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യം അറിയിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kasargod
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.