കള്ളൻമാരെക്കൊണ്ട് കായലിലും രക്ഷയില്ല; കൂട്ടിൽ വളർത്തിയ 50 കിലോയിൽ അധികം മീൻ കവർന്നു

ഇടയിലക്കാട് ബണ്ടിനരികിലെ കെ.രഘുവിന്റെ കൂട് മീൻ കൃഷി.
SHARE

തൃക്കരിപ്പൂർ ∙ കള്ളൻമാരെക്കൊണ്ട് കായലിലും രക്ഷയില്ല. വലകൾ നശിപ്പിച്ച് കൂട്ടിൽ വളർത്തിയ മത്സ്യങ്ങൾ കവർന്നു. കവ്വായി കായലിൽ ഇടയിലക്കാട് ബണ്ടിനരികിൽ കുതിരുമ്മൽ രഘുവിന്റെ ഉടമസ്ഥതയിലുള്ള ഓരുജല മത്സ്യക്കൃഷിയിലാണ് കവർച്ച. 50 കിലോയിൽ അധികം മീൻ കവർന്നുവെന്നു മാത്രമല്ല, സംരക്ഷണത്തിനായി കെട്ടിയ വല നശിപ്പിക്കുകയും ചെയ്തു.

കായലിൽ വിവിധ ഭാഗങ്ങളിൽ മുളങ്കമ്പും വലയും മറ്റും ഉപയോഗിച്ച് കൂടൊരുക്കിയാണ് ഓരുജല മീൻകൃഷി നടത്തുന്നുണ്ട്. 3 ലക്ഷം രൂപ ചെലവിട്ടാണ് രഘു കൃഷിയിറക്കിയത്. കൊളോൻ, ചെമ്പല്ലി, കരിമീൻ, കട്‌ല എന്നിവയാണ് കൃഷി ചെയ്തത്. 50,000 രൂപയുടെ മീൻ നഷ്ടപ്പെട്ടുവെന്ന് രഘു ചന്തേര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രതികളെ ഉടൻ പിടികൂടണമെന്നു വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kasargod
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA