ADVERTISEMENT

മയിച്ച ∙ മുടവൻ പാലം റോഡ് പാലമായി പൂർത്തീകരിക്കാൻ ഇനി ഒരു മാസം കൂടി. വർഷങ്ങൾക്ക് മുൻപ് ചെറുവത്തൂർ പഞ്ചായത്ത് നാട്ടുകാരുടെ സഹകരണത്തോടെ നിർമിച്ച് ഉദ്ഘാടനത്തിന് മുൻപേ തകർന്നുപോയ മയിച്ച പാലത്തേരയിലെ പാലത്തിന് പകരം നിർമിക്കുന്ന റോഡ് പാലത്തിന്റെ നിർമാണമാണ് അവസാനഘട്ടത്തിലെത്തിയത്. മരങ്ങൾ ഉപയോഗിച്ച് പാലം നിർമിച്ച് പുഴ കടക്കാൻ നാട്ടുകാർ സൗകര്യമൊരുക്കിയിരുന്നെങ്കിലും വെള്ളപ്പൊക്കത്തിൽ അതും തകർന്നിരുന്നു.

പുതിയ പാലത്തിന്റെ കോൺക്രീറ്റ് പ്രവൃത്തി മാത്രമാണ് ഇനി ബാക്കി നിൽക്കുന്നത്. ഒരു മാസത്തിനുള്ളിൽ ഇത് പൂർത്തീകരിക്കുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു. ഇവിടെ റോഡ് പാലം വരുന്നതോടെ ചെറുവത്തൂരിൽ നിന്ന് മയിച്ചയിലേക്ക് ഏളുപ്പത്തിലെത്താൻ കഴിയും. മയിച്ചയിലെ റെയിൽവേ അടിപ്പാത വഴി ഗതാഗത സൗകര്യമൊരുക്കിയാൽ ദേശീയപാതയിലേക്ക് വേഗത്തിൽ എത്താനും ഇതു വഴി കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com