ADVERTISEMENT

കാസർകോട്∙  രണ്ടാം തരംഗത്തിൽ ജില്ലയിൽ കൊറോണ വൈറസ് ബാധ അതിതീവ്രമാണെന്ന് കലക്ടർ ഡി.സജിത്ത് ബാബു. ഏപ്രിൽ 13 മുതൽ 18 വരെ ജില്ലയിൽ നടത്തിയ ആർടിപിസിആർ ടെസ്റ്റുകളിൽ രോഗവ്യാപനത്തിന്റെ തീവ്രത കണക്കാക്കുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണെന്ന് (14.9 ശതമാനം) കണ്ടെത്തിയിട്ടുണ്ട്. ഈ രീതിയിൽ രോഗവ്യാപനം തുടർന്നാൽ രോഗികളെ ഉൾക്കൊള്ളാൻ ജില്ലയിൽ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങൾ മതിയാകാതെ വരുന്ന ഗുരുതര സാഹചര്യം ഉണ്ടാകും. ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. 

വ്യാപക പരിശോധന നടത്തുന്നതിന് ജില്ലാ പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്. 45 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും വാക്‌സിനേഷൻ നൽകുന്നതിനു സർക്കാർ–സ്വകാര്യ  ആശുപത്രികളിൽ ആരോഗ്യ വകുപ്പ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.നിലവിൽ വാക്‌സിനേഷന്റെ ഭാഗമാകാത്ത കുട്ടികളടക്കം 45 വയസ്സിന് താഴെയുള്ളവർക്ക് കൂട്ട പരിശോധനകൾ വേണം. 

ജനസാന്ദ്രതയുള്ള മേഖലകളിൽ നിന്ന് എത്തുന്നവർ ആർടിപിസിആർ പരിശോധനയ്ക്കു വിധേയമാകണം. പരിശോധനയ്ക്കായി നഗരപ്രദേശങ്ങളിലേക്ക് വരേണ്ടതില്ല. എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായും കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷനും ആർടിപിസിആർ പരിശോധനയും നടത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com