പ്രണയവിവാഹം, ശേഷം സംഘർഷവും കലഹവും പതിവ്; ഭാര്യയെ അടിച്ചു കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

സുമിത, 2. അറസ്റ്റിലായ അരുൺകുമാർ
SHARE

ബേഡഡുക്ക ∙ ഭർത്താവ് ഭാര്യയെ വിറകുകൊള്ളി കൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഇന്നലെ പുലർച്ചെയാണു സംഭവം. കാഞ്ഞിരത്തിങ്കാൽ കൊളംബക്കാലിലെ സുമിത(23)യാണു മരിച്ചത്. ഭർത്താവ് അരുൺകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. വിവാഹശേഷം സംഘർഷവും കലഹവും പതിവായിരുന്നുവെന്നും അരുണിനു സംശയ രോഗമുണ്ടായിരുന്നതായും പൊലീസ് പറയുന്നു.  സുമിതയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഏകമകൻ അഭിൽ (3). സുമിതയുടെ അമ്മ: ജാനകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kasargod
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA