ADVERTISEMENT

ബോവിക്കാനം ∙ പച്ചക്കറി കർഷകരെ പ്രതിസന്ധിയിലാക്കി ചെടികളിൽ മൊസൈക് രോഗം പടരുന്നു. വെണ്ട, വെള്ളരി, കപ്പ, കക്കിരി, പപ്പായ തുടങ്ങിയവയെയാണു രോഗം പ്രധാനമായി ബാധിക്കുന്നത്. മൊസൈക് വൈറസ് എന്ന ഒരിനം വൈറസാണു രോഗം പടർത്തുന്നത്. ഇലകളുടെ നീര് ഊറ്റിക്കുടിക്കുന്ന വെള്ളീച്ചകളിലൂടെയാണ് ഇത് ഒന്നിൽ നിന്നു മറ്റൊന്നിലേക്കു പകരുന്നത്. രോഗമുള്ള ഇലയുടെ നീര് ഊറ്റിക്കുടിച്ച ഈച്ച മറ്റൊന്നിന്റെ നീരു കുടിക്കുമ്പോൾ വൈറസും പകരുന്നു. 

ബീൻ കോമൺ മൊസൈക് വൈറസ്, ബീൻ യെല്ലോ മൊസൈക് വൈറസ്, വിന്ധി മൊസൈക് വൈറസ് എന്നിങ്ങനെ ഇതിനു പല വകഭേദങ്ങളുണ്ട്. ചെടികളുടെ ഇലകളിൽ പച്ചയ്ക്കു പകരം മഞ്ഞ പടർന്നു മൊസൈകിന്റെ രൂപത്തിലാകുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. അതുകൊണ്ട് തന്നെയാണു വൈറസിന് ഈ പേര് വന്നതും.  ഇതോടെ ചെടിയുടെ വളർച്ച മുരടിക്കുകയും ഉൽപാദനം നിലയ്ക്കുകയും ചെയ്യും. ഒരു മാസത്തിനുള്ളിൽ ചെടി പൂർണമായി നശിക്കും. കോവിഡ് കാലത്തു പച്ചക്കറിക്കൃഷി തുടങ്ങിയ ഒട്ടേറെ കർഷകരെ ഈ വൈറസ് നഷ്ടത്തിലാക്കി. വെണ്ട, വെള്ളരി കർഷകരാണ് ഏറ്റവമധികം ദുരിതത്തിലാക്കിയത്. 

എങ്ങനെ തടയാം

രോഗം ബാധിച്ചാൽ പിന്നെ കീടനാശിനി തളിച്ചു ഭേദമാക്കാൻ കഴിയില്ല. അതിനാൽ രോഗം തടയുകയാണു ഏറ്റവും ഫലപ്രദമായ മാർഗമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു.

∙ രോഗം ബാധിച്ച ചെടി വേരോടെ പറിച്ചെടുത്തു കത്തിച്ചു കളയുക. ഇവ ഒരിക്കലും കമ്പോസ്റ്റ് കുഴിയിലേക്ക് ഇടരുത്. വളത്തിലൂടെ വൈറസ് വീണ്ടും പടരും.

∙ ചെടി പറിച്ചെടുത്തു കളഞ്ഞ ശേഷം വേപ്പെണ്ണയും സോപ്പും ചേർന്ന മിശ്രിതം തളിച്ച് അണുമുക്തമാക്കുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com