കളിമണ്ണിൽ വിസ്മയം തീർത്ത് അമർനാഥ്; കൈകളിൽ വിരിഞ്ഞത് നൂറോളം രൂപങ്ങൾ

കളിമണ്ണിൽ ഉണ്ടാക്കിയ എ.ജി.പി.അബ്ദുൽ കലാം ശിൽപവുമായി അമർനാഥ്.
കളിമണ്ണിൽ ഉണ്ടാക്കിയ എ.ജി.പി.അബ്ദുൽ കലാം ശിൽപവുമായി അമർനാഥ്.
SHARE

വെള്ളരിക്കുണ്ട് ∙ കളിമണ്ണിൽ വിസ്മയം തീർത്ത് പ്ലാച്ചിക്കരയിലെ സി.ആർ.അമർനാഥ്. ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന പന്ത്രണ്ട്കാരന്റെ കൈകളിൽ വിരിഞ്ഞത് നൂറോളം കളിമൺ രൂപങ്ങളാണ്. വളരെ ചെറുതിലെ തന്നെ കളിമൺ ശിൽപങ്ങൾ ഉണ്ടാക്കിയിരുന്ന അമർനാഥിന്റെ സർഗശേഷിയെ പരിപോഷിപ്പിച്ചത് വെള്ളരിക്കുണ്ട് സെന്റ് ജോസഫ് യുപി സ്കൂളിലെ അധ്യാപകരാണ്.

സ്കൂളിലെ പ്രവൃത്തിപരിചയ മേളയിൽ മണ്ണിൽ തീർത്ത ആമയുടെ രൂപം ഏറെ ശ്രദ്ധിക്കപെട്ടു. തുടർന്ന് അച്ഛനോടു പറഞ്ഞ് നീലേശ്വരത്തു നിന്നു കളിമണ്ണ് വരുത്തിച്ചു രൂപങ്ങൾ നിർമിച്ചു തുടങ്ങി ഈ മിടുക്കൻ. അബ്ദുൽ കലാം, ആന, ദണ്ഡിയങ്ങാനത്ത് ഭഗവതി, ശിവൻ, ഗണപതി, മുത്തപ്പൻ, ജോക്കർ തുടങ്ങിയ രൂപങ്ങൾ ആണ് അമർനാഥ് ഇതുവരെ ചെയ്തത്.

ചിത്രചനയിലും കഴിവു തെളിയിച്ച അമർനാഥ് ഇതിനകം ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സഹോദരൻ അഭിരാമും ചിത്രകലയിൽ കഴിവു തെളിയിച്ചിട്ടുണ്ട്. വെസ്റ്റ് എളേരി സഹകരണ ബാങ്ക് ജീവനക്കാരൻ പ്ലാച്ചിക്കരയിലെ സി.വി.രാഘവന്റെയും പ്ലാച്ചിക്കര പൊതുജന വായനശാല ലൈബ്രേറിയൻ നിഷയുടെയും മകനാണ്.

English Summary: Amarnath makes marvels at the clay

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kasargod
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA