ADVERTISEMENT

പെർള ∙ വനംവകുപ്പ് വൊളന്റിയർ  മുരളി മാധവ കൊണ്ടു വന്ന രോഗിയെ കണ്ടപ്പോൾ ഡോ. ബ്രിജിറ്റ് ആദ്യമൊന്നു പകച്ചു. തൊലിക്കു പരുക്കേറ്റ് അവശനായ മണ്ണൂലി പാമ്പിനെയാണ് മുരളി വെറ്ററിനറി ഡിസ്പൻസറിയിലെത്തിച്ചത്. പെർള സ്വദേശി ജബ്ബാറിന്റെ വീടിനോടു ചേർന്ന തേങ്ങാക്കൂട്ടത്തിൽ നിന്നാണ് ഇതിനെ കിട്ടിയത്. ജബ്ബാർ മുരളി മാധവയുടെ സഹായം തേടി.

മുകൾ ഭാഗത്തെ തൊലി ഉരഞ്ഞ നിലയിലായിരുന്നു വിറ്റാക്കർ മണ്ണൂലി എന്ന വിഷമില്ലാത്ത പാമ്പ്. ആഹാരവും ജലാംശവുമില്ലാതെ ആകെ അവശതയിലുള്ള പാമ്പിനെ രക്ഷിക്കാനായി മുരളി മാധവയുടെ ശ്രമം. വെറ്ററിനറി ഡിസ്പെൻസറിയിൽ എത്തിച്ചപ്പോൾ മുറിവുണങ്ങാനുള്ള മരുന്നു പുരട്ടാനായിരുന്നു ആദ്യം ഉദ്ദേശിച്ചത്. എന്നാൽ 3 ദിവസത്തോളം ഇതിനെ പരിചരിക്കുകയെന്നത് ശ്രമകരമായിരുന്നു. തുടർന്ന് ഡോ. ബ്രിജിറ്റ് തിരുവനന്തപുരം കാഴ്ചബംഗ്ലാവിലെ ഡോക്ടറുമായി ബന്ധപ്പെട്ട് ഉപദേശം തേടി. 70 സെന്റീമീറ്ററോളം നീളവും ഒന്നര ഇഞ്ച് വണ്ണവും ഉള്ളതാണു മണ്ണൂലി പാമ്പ്.

 ആഹാരമില്ലാത്തത് ഉൾപ്പെടെയുള്ള അവശത മാറ്റാൻ ഉതകുന്ന കുത്തിവയ്പാണു ഫലപ്രദമെന്നു തീരുമാനിച്ചു. പാമ്പിനെ കൊണ്ടുവന്ന സഞ്ചിയിൽ നിന്നു പകുതി ഭാഗം പുറത്തേക്കു  ഇറക്കി ഇൻട്രാ മസ്കുലർ കുത്തിവയ്പു നൽകി. ഡിസ്പൻസറിയിൽ മുക്കാൽ മണിക്കൂറോളം തങ്ങിയ പാമ്പിനെ  പുറത്ത് ഒരു മണിക്കൂറോളം നിരീക്ഷണത്തിൽ വച്ചു. ഇഴയാനുള്ള ആരോഗ്യം വീണ്ടെടുത്തതോടെ ഇതിനെ കാട്ടിലേക്കു തുറന്നു വിട്ടു. വെറ്ററിനറി ക്ലിനിക്കിൽ ഇതാദ്യമായാണ് പാമ്പിനു ചികിത്സ തേടിയെത്തുന്നതെന്നു ഡോ.ബ്രിജിറ്റ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com