ADVERTISEMENT

ചീമേനി ∙ പോത്താംകണ്ടത്തിൽ പാലം നിർമാണത്തിന്റെ ഭാഗമായി നിർമിച്ച താൽക്കാലിക തടയണ തകർന്നു. ഇതോടെ ഇരു കരകളും ഒറ്റപ്പെട്ട നിലയിലായി. കണ്ണൂർ – കാസർകോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് പോത്താംകണ്ടത്തേത്. ചീമേനിയിൽ നിന്ന് പാടിയോട്ട്ചാൽ വഴി കണ്ണൂർ ജില്ലയിലേക്ക് കടക്കാനുള്ള ഏളുപ്പവഴിയാണ് ഈ പാത. ഇതു വഴി ചെറുപുഴയിലേക്കുള്ള യാത്രയിൽ 5 കിലോമീറ്റർ കുറഞ്ഞു കിട്ടും. 

കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 3 കോടി 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിൽ ഇവിടെ പാലം പണിയുന്നതിന്റെ പ്രവൃത്തി തുടങ്ങിയ സാഹചര്യത്തിൽ താൽക്കാലികമായി വാഹനങ്ങൾക്കും മറ്റും കടന്നു പോകുന്നതിനു വേണ്ടി ഉണ്ടാക്കിയ തടയണ ആണ് ശക്തമായ കുത്തൊഴുക്കിൽ കഴിഞ്ഞ ദിവസം തകർന്നത്. ഇതോടെ മറുകരയിലേക്ക് എത്തണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com