ADVERTISEMENT

കാസർകോട് ∙ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നുള്ളിപ്പാടിയിൽ നടത്തുന്ന ഒറോട്ടി കഫെ- കുടുംബശ്രീ ഭക്ഷ്യമേളയിൽ ജനത്തിരക്കേറി. ഇതോടെ ഇന്നലെ വൈകിട്ടുവരെ മാത്രമായി നിശ്ചയിച്ച മേള നാളെ രാത്രി വരെ നീട്ടി. മേളയുടെ നാലാം ദിവസം പിന്നിടുമ്പോൾ വൻ ജന പിന്തുണയാണ് ലഭിക്കുന്നത്. കുടുംബശ്രീ കഫെ ടീം അംഗങ്ങൾ തയാറാകുന്ന വിഭവങ്ങളുടെ രുചി തേടി ദിവസന്തോറും ഒട്ടേറെയാളുകളാണു എത്തുന്നത്.

രൂചിയേറിയ ഭക്ഷണങ്ങൾ കഴിക്കുന്നതോടൊപ്പം വിവിധ കലാപരിപാടികളും ആസ്വാദകരുടെ മനം കവരുന്നു. ഇന്നും നാളെയും വിവിധ പരിപാടികൾ ഉണ്ടാകും. ഭക്ഷ്യമേളയിൽ ഒറോട്ടി, മീൻ പുളിയില ഫ്രൈ, ബീഫ് പള്ളിക്കൂട്ട്, ചിക്കൻ പള്ളിക്കൂട്ട് എന്നിവയ്ക്കു പുറമേ പരമ്പരാഗത ഭക്ഷ്യവിഭവങ്ങളുടെ സ്റ്റാളുകളിൽ പ്രത്യേക രുചി സമ്മാനിക്കുന്നു. വിവിധതരം പായസങ്ങളും ജ്യൂസുകളും ഭക്ഷ്യമേളയ്ക്കു മധുരമേകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com