ADVERTISEMENT

നീലേശ്വരം ∙ ജില്ലാ ഒളിംപിക് അസോസിയേഷന്റെ പ്രഥമ ജില്ലാ ഒളിംപിക് കായികമേളയ്ക്ക് നീലേശ്വരത്ത്        വർണാഭമായ തുടക്കം.ഉദ്ഘാടകനായ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉൾപ്പെടെയുള്ള വേദിയിലും സദസ്സിലുമുള്ളവർ വർണ ബലൂണുകൾ പറത്തി വിട്ടതോടെയാണ് കായികമേള തുടങ്ങിയത്. കോവിഡ് നിയന്ത്രണത്തിലായ സമൂഹത്തിന്റെ മാനസികോല്ലാസത്തിനായാണ് ഒളിംപിക് കായികമേളയുൾപ്പെടെയുള്ളവ സംസ്ഥാന സർക്കാർ വിഭാവനം ചെയ്തതെന്ന് ജില്ലാതല ഉദ്ഘാടനം നിർവഹിക്കവെ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. എം.രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി നടന്ന വിളംബരഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. 

ജനപ്രതിനിധികളായ ടി.വി.ശാന്ത, മാധവൻ മണിയറ, കെ.മണികണ്ഠൻ, കെ.പി.വൽസലൻ, പി.പി.മുഹമ്മദ് റാഫി, സാന്റി അഗസ്റ്റിൻ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ കെ. മധുസൂദനൻ, പ്രസ് ഫോറം സെക്രട്ടറി എം.വി.ഭരതൻ, വിവിധ കായിക അസോസിയേഷൻ ഭാരവാഹികളായ കെ.രാമനാഥൻ, എൻ.എ.സുലൈമാൻ, കെ.വിജയകൃഷ്ണൻ, വീരമണി ചെറുവത്തൂർ, കെ.അബ്ദുൽനാസർ, വി.വി. വിജയമോഹനൻ, എം.ചന്ദ്രൻ, യു.ജീവേഷ് കുമാർ, സംഘാടക സമിതി ചെയർമാൻ ടി.വി.ബാലൻ, വർക്കിങ് ചെയർമാൻ ഡോ.എം.കെ.രാജശേഖരൻ, ജനറൽ കൺവീനർ എം.അച്യുതൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com