ബൈക്കിലെത്തി മാല പൊട്ടിക്കൽ; ഒരാൾകൂടി പിടിയിൽ

Kasargod News
കെ.അഫ്സൽ.
SHARE

കാഞ്ഞങ്ങാട് ∙ ബൈക്കിലെത്തി സ്ത്രീകളുടെ കഴുത്തിൽ നിന്നു മാല പൊട്ടിക്കുന്ന സംഘത്തിൽ പെട്ട ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സൗത്ത് പഴയ കടപ്പുറത്തെ കെ.അഫ്സലിനെ (22) ആണ് ഹൊസ്ദുർഗ് എസ്ഐ കെ.പി.സതീഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടു പ്രതിയായ മഡിയൻ തായൽ ഹൗസിലെ സി.പി.മുഹമ്മദ് നസറുദീനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടു പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. സംഘത്തിൽ പെട്ട ഒരാളെ കൂടി ഇനി പിടികൂടാനുണ്ട്.

ഹൊസ്ദുർഗ് കാരാട്ടു വയൽ സ്വദേശിയായ മധുസൂദനന്റെ ഭാര്യ പി.ശ്രീജയുടെ 6 പവൻ തൂക്കം വരുന്ന സ്വർണമാല ബൈക്കിലെത്തിയ ഇരുവരും പൊട്ടിച്ച് രക്ഷപ്പെട്ടിരുന്നു. 2018 ഫെബ്രുവരി 15ന് വൈകിട്ട് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് സംഭവം. നസറുദ്ദീനെ ചോദ്യം ചെയ്തപ്പോഴാണ് ഈ മോഷണ വിവരം കൂടി പൊലീസിന് ലഭിച്ചത്. കവർച്ചമുതൽ മംഗളൂരുവില്‍ ആണ് ഇവർ വിൽക്കുന്നത്. ഒടുവിൽ പൊട്ടിച്ചെടുത്ത മാല നസറുദീന്റെ വീടിന്റെ കിടപ്പുമുറിയിൽ നിന്നു പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kasargod
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA