ADVERTISEMENT

കാസർകോട് ∙ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ  ജില്ലയിൽ ഈ വർഷത്തെ റിപ്പബ്ലിക് ദിനം ആഘോഷിക്കും.  കാസർകോട് വിദ്യാനഗറിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാവിലെ 9ന് ചടങ്ങുകൾ ആരംഭിക്കും. മന്ത്രി അഹമ്മദ് ദേവർകോവിൽ സല്യൂട്ട് സ്വീകരിക്കും.ഒരു മണിക്കൂർ നീളുന്ന ആഘോഷത്തിൽ പൊലീസിന്റെ മൂന്ന് പ്ലാറ്റൂണും എക്സൈസിന്റെ ഒരു പ്ലാറ്റൂണും  പങ്കെടുക്കും. പരേഡുകൾ ഉണ്ടാവില്ല. കോവിഡ് വ്യാപന സാഹചര്യമായതിനാൽ പരമാവധി പങ്കെടുക്കാൻ പറ്റുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കി. 

മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം. ഇവർ തിരിച്ചറിയൽ കാർഡ് പൊലീസ് പരിശോധനയ്ക്ക് ഹാജരാക്കണം. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മുനിസിപ്പൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടാവില്ല. ജില്ലാ മെഡിക്കൽ ഓഫിസറു  (ആരോഗ്യം)ടെ നേതൃത്വത്തിൽ മെഡിക്കൽ സംഘത്തെ സ്റ്റേഡിയത്തിൽ നിയോഗിക്കും. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിൽ പൊലീസ് സംഘം സുരക്ഷ ഒരുക്കും. ഇന്നലെ  വിവിധയിടങ്ങളിൽ പരിശോധനകൾ നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com